Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഈവര്‍ഷത്തെ ആദ്യ ഹജ്ജ് തീര്‍ഥാടകര്‍ ഡല്‍ഹിയില്‍ നിന്ന് മദീനയില്‍ എത്തി

15 JULY 2018 09:33 AM IST
മലയാളി വാര്‍ത്ത

ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഈവര്‍ഷത്തെ ആദ്യ ഹജ്ജ് തീര്‍ഥാടകര്‍ ഡല്‍ഹിയില്‍നിന്ന് മദീനയില്‍ എത്തി. ശനിയാഴ്ച ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി 410 തീര്‍ഥാടകരുള്ള ആദ്യവിമാനം ഫ്‌ലാഗ്ഓഫ് ചെയ്തു. ഉച്ചക്ക് 1.50നാണ് മദീന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തീര്‍ഥാടകര്‍ എത്തിയത്. ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദ്, ജിദ്ദയിലെ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, ഡെപ്യൂട്ടി കോണ്‍സല്‍ ജനറലും ഹജ്ജ് കോണ്‍സലുമായ മുഹമ്മദ് ശാഹിദ് ആലം, വിമാനത്താവള അധികൃതര്‍ എന്നിവരുടെ നേതൃത്വത്തില്‍ യാത്രക്കാരെ സ്വീകരിച്ചു. രണ്ടര വയസ്സുകാരനായ മുഹമ്മദ് അനസാണ് വിമാനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ തീര്‍ഥാടകന്‍.

234 സര്‍വിസുകളാണ് മദീനയിലേക്ക് വരുന്നത്. 67,302 യാത്രക്കാരാകും ഇവിടെ ഇറങ്ങുക. ന്യൂഡല്‍ഹി, ഗയ, ഗോവ, ഗുവാഹതി, കൊല്‍ക്കത്ത, ലഖ്‌നോ, മംഗലാപുരം, ശ്രീനഗര്‍, വാരാണസി എന്നിവിടങ്ങളില്‍നിന്നുള്ള വിമാനങ്ങളാണ് മദീനയിലെത്തുന്നത്. ഡല്‍ഹിയില്‍നിന്ന് മൊത്തം 1200 തീര്‍ഥാടകരാണ് ശനിയാഴ്ച മദീനയിലേക്ക് യാത്രയായത്.
ഗയയില്‍നിന്ന് 450, ഗുവാഹതിയില്‍നിന്ന് 269, ലഖ്‌നോവില്‍നിന്ന് 900, ശ്രീനഗറില്‍നിന്ന് 1020 തീര്‍ഥാടകരും സൗദിയില്‍ എത്തി. ഹജ്ജ് കമ്മിറ്റി മുഖേന ഈവര്‍ഷം മൊത്തം 1,28,702 തീര്‍ഥാടകര്‍ക്കാണ് സര്‍ക്കാര്‍ സൗകര്യം ഒരുക്കുക. സുഗമമായ ഹജ്ജ് നിര്‍വഹണത്തിന് പ്രാരംഭ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയായതായി മന്ത്രി നഖ്‌വി പറഞ്ഞു.. സബ്‌സിഡി ഒഴിവാക്കിയതും സൗദിയിലെ പുതിയ നികുതി ചുമത്തലും ഒഴിച്ചാല്‍ മറ്റു സാമ്പത്തിക ബാധ്യതകള്‍ ഹാജിമാര്‍ക്കുണ്ടാകില്ല. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിമാന കമ്പനികള്‍ക്ക് നല്‍കുന്ന തുകയില്‍ 57 കോടിയുടെ കുറവുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

ഇന്ത്യയില്‍നിന്ന് 1,75,025 ഹാജിമാര്‍ ഇത്തവണ പോകുന്നുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയും കൂടുതല്‍ പേര്‍ ഇതാദ്യമാണ്. 47 ശതമാനം സ്ത്രീകളാണെന്ന് മാത്രമല്ല, &ിയുെ;'മഹ്‌റം' ഇല്ലാതെ 1308 സ്ത്രീ തീര്‍ഥാടകരുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഡല്‍ഹി റവന്യൂ, ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി കൈലേഷ് ഗെഹ്‌ലോട്ട്, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ചൗധരി മഹ്ബൂബ് അലി കൈസര്‍, ഡല്‍ഹി ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഇശ്‌റാക് ഖാന്‍ എം.എല്‍.എ, ന്യൂനപക്ഷ മന്ത്രാലയ സെക്രട്ടറി അമീസിങ് ലുകാം എന്നിവരും പങ്കെടുത്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (4 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (25 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (29 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (39 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (44 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (47 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends