അനാഥാലയത്തിന് കുട്ടികളെ കൈമാറിയതിനെ കുറിച്ച് സുപ്രിംകോടതി വിശദീകരണം തേടി

അന്യസംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവന്ന 156 കുട്ടികളെ മുക്കം മുസ്ലിം ഓര്‍ഫനേജിനു കൈമാറിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നു സുപ്രീം കോടതി. ഒരു മാസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കാണമെന്ന് ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
ആരോപണ വിധേയമായ സ്ഥാപനത്തിന് 156 കുട്ടികളെ കൈമാറിയത് വീഴ്ചയാണെന്ന് അമിക്കസ് ക്യൂറിയും കോടതിയെ അറിയിച്ചു.
അനാഥാലയത്തിന് കൈമാറിയ കുട്ടികളുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് സത്യവാങ്മൂലത്തില്‍ വിശദീകരിക്കണം. അനാഥാലയങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതു സംബന്ധിച്ചു കേരളത്തിന്റെ നിലപാടിനെതിരേ അമിക്കസ്‌ക്യൂറി അപര്‍ണ ഭട്ട് സുപ്രീം കോടതിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അനാഥാലയ നിയന്ത്രണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ബാലനീതി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്നു നിര്‍ബന്ധിക്കാനാവില്ലെന്നു കോടതി നിരീക്ഷിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























