മെഡിക്കല്‍ പ്രവേശനത്തിലുള്ള നീറ്റ് പരീക്ഷയില്‍ തമിഴ് ഭാഷയിലെഴുതിയര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതി സ്‌റ്റേ

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ തമിഴ് ഭാഷയിലെഴുതിയവര്‍ക്ക് 196 ഗ്രേസ് മാര്‍ക്ക് നല്‍കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേ . ഹൈക്കോടതി ഉത്തരവിനെതിരേ സിബിഎസ്ഇ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസുമാരായ എസ്.എ. ബോബ്‌ഡെ, എല്‍. നാ ഗേശ്വര്‍ റാവു എന്നിവരുടെ നടപടി. രണ്ടാഴ്ചയ്ക്കു ശേഷം കേസ് പരിഗണിക്കും. നീറ്റ് പരീക്ഷയ്ക്കായി തമിഴില്‍ തയാറാക്കിയ ചോദ്യങ്ങളില്‍ തെറ്റുണ്ടായെന്നു കണ്ടെത്തിയാണ് 196 ഗ്രേസ് മാര്‍ക്ക് നല്‍കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.
49 ചോദ്യങ്ങള്‍ പരിഭാഷ ചെയ്തപ്പോള്‍ തെറ്റുണ്ടായെന്നും ഓരോ ചോദ്യത്തിനും നാല് മാര്‍ക്ക് വീതം നല്‍കണമെന്നുമായിരുന്നു ഉത്തരവ്. എന്നാല്‍, ഹൈക്കോടതിയുടെ ഉത്തരവ് രാജ്യവ്യാപകമായി തയ്യാറാക്കുന്ന റാങ്ക് പട്ടികയെ ബാധിക്കുമെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇക്കാരണത്താല്‍ വളരെ പിന്നിലായി പോകുമെന്നും സിബിഎസ്ഇ വാദിച്ചു.
https://www.facebook.com/Malayalivartha

























