പശുവിന്റെ പേരില്‍ വീണ്ടും കൊല... രാജസ്ഥാനില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് മര്‍ദ്ദിച്ചു കൊലപ്പെടുത്തി

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെ രാജ്യത്ത് പശുവിന്റെ പേരിലുള്ള കൊലപാതകം വീണ്ടും. രാജസ്ഥാനിലെ ആല്‍വാറില്‍ അക്ബര്‍ ഖാന്‍ എന്നയാളെയാണ് പശുവിനെ കടത്തിയെന്ന് ആരോപിച്ച് മര്‍ദ്ദിച്ചു കൊന്നത്.ഹരിയാനയിലെ കൊലഗാവ് സ്വദേശിയായ അക്ബര്‍ ഖാനെ പശുക്കളുമായി ആല്‍വാറിലെ ലാലവണ്ഡി പ്രദേശത്ത് കണ്ടിരുന്നു. തുടര്‍ന്ന് ആള്‍ക്കൂട്ടം ഇയാളെ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
രാംഗഡ് പൊലീസ് സ്ഥലത്തെത്തി അക്ബറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇതാദ്യമായല്ല ആല്‍വാറില്‍ ആള്‍ക്കൂട്ട കൊലപാതകം നടക്കുന്നത്. 2017 ഏപ്രില്‍ പെഹ്‌ലു കാന്‍ എന്നയാളെ പശുക്കളെ കടത്തിയെന്ന് ആരോപിച്ച് മര്‍ദ്ദിച്ചു കൊന്നിരുന്നു.
https://www.facebook.com/Malayalivartha

























