മകളുടെ കല്യാണത്തിന് ആളുകളുടെ എണ്ണം കൂടിയപ്പോൾ ചെലവ് കുറയ്ക്കാൻ അച്ഛന്റെ കുബുദ്ധിയിൽ തെളിഞ്ഞ ഐഡിയ പാളി...

വിവാഹചെലവ് ചുരുക്കുന്നതിന് പെൺകുട്ടിയുടെ ബന്ധുക്കള്‍ മൂന്നുവയസുകാരനെ തട്ടിക്കൊണ്ടുപോയി. അന്വേഷണത്തിന് ഒടുവില്‍ സംഭവം നടന്ന് 38 മണിക്കൂറിനുളളില്‍ കുട്ടിയെ തിരിച്ചുകിട്ടി. ഉത്തര്‍ പ്രദേശിലെ മഥുരയിലെ പുഷ്പ് വിഹാര്‍ കോളനിയിലാണ് സംഭവം. വിവാഹചെലവ് ചുരുക്കുന്നതിന് കുടുംബത്തില്‍ പെട്ട മൂന്നുവയസുകാരനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു വധുവിന്‍റെ കുടുംബം.
മകളുടെ വിവാഹത്തിന് ആളെണ്ണവും ചിലവും കുറക്കാന്‍ വധുവിന്‍റെ പിതാവും കുടുംബവും ഉപയോഗിച്ച തന്ത്രം പോലീസ് പൊളിച്ചപ്പോൾ നാണം കെട്ട് ഒടുവില്‍ സംഭവം വധുവിന്‍റെ കുടുംബം സമ്മതിച്ചു. വിവാഹത്തില്‍ പങ്കെടുക്കാനായി ലുധിയാനയില്‍ നിന്നും എത്തിയതായിരുന്നു കുട്ടിയുടെ കുടുംബം. എന്നാല്‍ വിവാഹത്തിന് കരുതിയതിലും കൂടുതല്‍ ചിലവ് ഉണ്ടാകുമെനന്ന് മനസിലായതോടെ വീട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഒടുവില്‍ കുട്ടിയെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























