16 വയസ്സുള്ള പെണ്‍കുട്ടിയെ മൂന്ന് ചെറുപ്പക്കാര്‍ ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ വ്യാപക തിരച്ചില്‍; പെണ്‍കുട്ടിയെ ബലമായി പിടിച്ചു വലിക്കുന്നതും പെണ്‍കുട്ടി വീഡിയോ എടുക്കരുതെന്ന് പറഞ്ഞു കരയുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്

ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ മൂന്ന് ചെറുപ്പക്കാര്‍ ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ ചെറുപ്പക്കാര്‍തന്നെ പകര്‍ത്തിയ വീഡിയോ ഇന്‍ര്‍നെറ്റില്‍ പ്രചരിച്ചതോടെ അക്രമികളെ കേടി പോലീസ് ഇറങ്ങി. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുപേര്‍ക്കുവേണ്ടി വ്യാപക തിരച്ചില്‍ നടത്തുകയാണെന്ന് പോലീസ് വ്യക്തമാക്കി.
ജൂലായ് 12 നാണ് സംഭവം നടക്കുന്നത്. കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണം തടയുന്നതിനുള്ള നിയമപ്രകാരം പോലീസ് കേസെടുത്തിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കേസിന്റെ ഗൗരവം പോലീസിന് മനസിലായത്. പെണ്‍കുട്ടിയെ ബലമായി പിടിച്ചു വലിക്കുന്നതും പെണ്‍കുട്ടി വീഡിയോ എടുക്കരുതെന്ന് പറഞ്ഞു കരയുന്നതും വീഡിയോയിലുണ്ട്.
പെണ്‍കുട്ടി തന്റെ അമ്മയ്ക്ക് ഭക്ഷണം എത്തിക്കാന്‍ പോകുമ്പോള്‍ പ്രതികളിലൊരാള്‍ ബൈക്കിലെത്തി കൂട്ടിക്കൊണ്ടുപോയെന്നാണ് പോലീസിന് വിവരം ലഭിച്ചത് പെണ്‍കുട്ടിയുടെ നാട്ടുകാരനായിരുന്നു ഇയാള്‍. ഇവര്‍ സ്ത്രീകളെ പിന്‍തുടര്‍ന്ന് ഉപദ്രവിക്കുന്നത് പരിവാണെന്നും നിരവധി കേസുകള്‍ ഇവര്‍ക്കെതിരെ മുമ്പ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























