ഡല്‍ഹിയില്‍ 13 അംഗന്‍വാടി കുട്ടികള്‍ക്കും ആയക്കും ഭക്ഷ്യവിഷബാധ.. ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ അബോധാവസ്ഥയിലായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡല്‍ഹിയിലെ ഉത്തം നഗറില്‍ 13 അംഗന്‍വാടി കുട്ടികള്‍ക്കും ആയക്കും ഭക്ഷ്യവിഷബാധ. ഉച്ച ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചൊവ്വാഴ്ച ഉച്ചഭക്ഷണം കഴിച്ച ശേഷം കുട്ടികള്‍ ഛര്‍ദ്ദിക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്തതോടെ ഡല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ചോറും പുഴുങ്ങിയ പയറുമാണ് കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. ഗര്‍ഭിണിയായ സ്ത്രീക്കും ഇവിടെ നിന്ന് ഇതേ ഭക്ഷണം നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഭക്ഷണം കഴിച്ച ഗര്‍ഭിണിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. 11 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയില്‍ 46കുട്ടികളും 13 ഗര്‍ഭിണികളുണമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























