വിമാനത്തിന്റെ മാതൃക ഇനിമുതല്‍ ട്രൈയ്‌നുകളിലും; കൂടുതല്‍ നിലവാരവും വൃത്തിയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം

വിമാനങ്ങളിലെ രീതികള്‍ പിന്തുടര്‍ന്ന് ട്രൈനുകളിലെ ശുചിത്വം ഉറപ്പാക്കാനാണ് റെയില്‍വെ ഒരുങ്ങുന്നത്. ട്രൈനുകളില്‍ ഭക്ഷണം കഴിച്ചശേഷം ഇനി അവശിഷ്ടങ്ങള്‍ പുറത്തേക്കെറിയണ്ട. പാത്രങ്ങളും മറ്റും ഇനി ഭക്ഷണം വിതരണം ചെയ്യുന്ന ജീവനക്കാര്‍തന്നെ എടുത്തുകൊണ്ടുപോകും. ഈ പുതിയ സംവിധാനത്തെ സംബന്ധിച്ച നിര്‍ദേശങ്ങള്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. ജൂലായ് 17 ന് ചേര്‍ന്ന റെയില്‍വെ ബോര്‍ഡ് അംഗങ്ങളുടെയും ഡിവിഷന്‍തല ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഭക്ഷ്യവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ജീവനക്കാര്‍തന്നെ ശേഖരിക്കണമെന്ന നിര്‍ദ്ദേശം ബോര്‍ഡ് ചെയര്‍മാന്‍ നല്‍കിയത്.
ട്രൈനുകളില്‍ ഭക്ഷണം കഴിച്ച പാത്രങ്ങള്‍ യാത്രക്കാര്‍ സീറ്റുകള്‍ക്കടിയില്‍ ഉപേക്ഷിക്കുന്നതും അവശിഷ്ടങ്ങള്‍ നിലത്ത് ചിതറിക്കിടക്കുന്നതും അടക്കമുള്ളവ ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ഭക്ഷണം വിതരണം ചെയ്യുന്ന ജീവനക്കാര്‍തന്നെ പ്രത്യേക ബാഗുമായി യാത്രക്കാരുടെ അടുത്തെത്തുകയും അവശിഷ്ടങ്ങളും പാത്രങ്ങളും ശേഖരിക്കുകയും ചെയ്യുന്ന രീതിയാണ് റെയില്‍വെ പിന്തുടരാന്‍ ഒരുങ്ങുന്നത്. വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതിനുമുമ്പ് ജീവനക്കാര്‍ ഓരോ യാത്രക്കാരുടെയും അടുത്തുനിന്ന് ഭക്ഷണ അവശിഷ്ടങ്ങളും മറ്റും നീക്കുന്നതിന് സമാനമായ രീതിയാവും റെയില്‍വേയും പിന്തുടരുക. പാന്‍ട്രി സൗകര്യമില്ലാത്ത ട്രെയിനുകളില്‍ ജീവനക്കാര്‍തന്നെ ട്രാഷ് ബാഗുകള്‍ കരുതും.
https://www.facebook.com/Malayalivartha



























