കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന മെഡിക്കല്‍ കമ്മിഷന്‍ ബില്ലിനെതിരെ; ഇന്ന് രാജ്യ വ്യാപകമായി ഒപി ബഹിഷ്‌കരണം

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന മെഡിക്കല്‍ കമ്മിഷന്‍ ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന്(ശനിയാഴ്ച) രാജ്യവ്യാപകമായി ഒ.പി ബഹിഷ്‌കരിക്കും. സങ്കര വൈദ്യം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്നതാണ് ബില്‍ എന്നും കമ്മിഷനിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം കുറച്ചതും അംഗീകരിക്കില്ലെന്നുമുള്ള കാരണങ്ങള്‍ കാട്ടിയാണ് ഒ.പി ബഹിഷ്‌കരിക്കുന്നത്.
അതേസമയം അത്യാഹിത വിഭാഗത്തേയും കിടത്തി ചികില്‍സ വിഭാഗത്തേയും സമരം ബാധിക്കില്ല. കേന്ദ്രം അനുകൂല തീരുമാനമെടുത്തില്ലെങ്കില്‍ മെഡിക്കല്‍ ബന്ദ് ഉള്‍പ്പെടെ നടത്തുമെന്ന് ഐ.എം.എ മുന്നറിയിപ്പുനല്‍കി.
https://www.facebook.com/Malayalivartha



























