ആകാശത്ത് വിസ്മയ കാഴ്ചയായി ചന്ദ്രഗ്രഹണം... 21ാം നൂറ്റാണ്ടിലെ ഏറ്റവും ദീര്‍ഘമായ ബ്ലഡ് മൂണ്‍ പ്രതിഭാസമാണ് ഇന്നലെ ദൃശ്യമായത്, ആകാശത്ത് രക്തചന്ദ്രന്‍ നിറഞ്ഞ് നിന്നത് ഒന്നര മണിക്കൂറോളം

ആകാശത്ത് വിസ്മയ കാഴ്ചയായി ചന്ദ്രഗ്രഹണം ഇന്നലെ ദൃശ്യമായി. 21ാം നൂറ്റാണ്ടിലെ ഏറ്റവും ദീര്‍ഘമായ ബ്ലഡ് മൂണ്‍ പ്രതിഭാസമാണ് ദൃശ്യമായത്. ഒരു മണിക്കൂര്‍ 48 മിനിറ്റ് രക്തചന്ദ്രന്‍ ആകാശത്ത് നിറഞ്ഞുനിന്നു. കേരളം ഉള്‍പ്പെടെ രാജ്യം മുഴുവന്‍ ഗ്രഹണം ദൃശ്യമായി. ഭൂമി സൂര്യനും ചന്ദ്രനുമിടയില്‍ വന്നപ്പോഴാണ് ചന്ദ്രഗ്രഹണം ദൃശ്യമായത്. രാത്രി ഏകദേശം 10.45നാണ് ഗ്രഹണത്തിന്റെ ആദ്യഘട്ടത്തിന് തുടക്കമായത്. ആഫ്രിക്ക, പശ്ചിമേഷ്യ, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ബ്ലഡ് മൂണ്‍ കാഴ്ചയായി.
ചന്ദ്രഗ്രഹണം നിഴലിന്റെ നാടകം മാത്രമായതിനാല്‍ നഗ്‌നനേത്രങ്ങള്‍ കൊണ്ടാണ് പലരും ഗ്രഹണം കണ്ടത്. കാഴ്ചക്കാരന്റെ കണ്ണിന് തകരാറുണ്ടാക്കും വിധം ശക്തിയേറിയതല്ലായിരുന്നു ചന്ദ്രന്റെ പ്രകാശം. അതിനാല്‍ ചന്ദ്രഗ്രഹണം കാണുന്നതിനു പ്രത്യേക സുരക്ഷാ സംവിധാനങ്ങളോ, ഗ്ലാസുകളോ ആവശ്യമില്ലായിരുന്നു.ഈ വര്‍ഷം രണ്ടാംതവണയാണു പൂര്‍ണചന്ദ്രഗ്രഹണം ദൃശ്യമായത്.
ആദ്യത്തേത് ജനുവരി 31നായിരുന്നു. അന്നു ചന്ദ്രന്റെ ഏറ്റവും വലുപ്പമേറിയ ദൃശ്യം (സൂപ്പര്‍ മൂണ്‍) കാണാമായിരുന്നു. അന്നത്തെ പൗര്‍ണമി ജനുവരിയിലെ രണ്ടാമത്തെ പൗര്‍ണമിയായിരുന്നു. ഓഗസ്റ്റ് 11ന് ഒരു ഭാഗിക സൂര്യഗ്രഹണം ഉണ്ടെങ്കിലും വടക്കുപടിഞ്ഞാറന്‍ ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേ കാണാനാവൂ. അടുത്ത ജനുവരി അഞ്ചിലെ ഭാഗിക സൂര്യഗ്രഹണവും ഇന്ത്യയില്‍ കാണില്ല. ജനുവരി 20ലെ പൂര്‍ണചന്ദ്രഗ്രഹണം ഇന്ത്യയില്‍ ഭാഗികമായേ കാണൂ.
https://www.facebook.com/Malayalivartha



























