രാജ്യവ്യാപകമായി ഒരാഴ്ചയായി തുടരുന്ന ചരക്ക് ലോറി സമരം പിന്‍വലിച്ചു

രാജ്യവ്യാപകമായി ഒരാഴ്ചയായി തുടരുന്ന ചരക്ക് ലോറി സമരം പിന്‍വലിച്ചു. സമരക്കാരുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പിന്‍വലിച്ചത്. കേന്ദ്ര മന്ത്രി പീയുഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സമരം പിന്‍വലിക്കാന്‍ ലോറിയുടമകള്‍ തയ്യാറായത്.ഡീസല്‍ വിലവര്‍ദ്ധന, തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധന, അശാസ്ത്രീയ ടോള്‍ പിരിവ് എന്നിവയ്‌ക്കെതിരെ ആള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരുന്നു സമരം.
എട്ടു ദിവസമായി നീളുന്ന സമരത്തെ തുടര്‍ന്ന് ജനജീവിതം ദുസഹമായിരുന്നു. പച്ചക്കറിയ്ക്ക് വില കുത്തനെ കൂടി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി എത്തുന്നത് കുറഞ്ഞതിനെ തുടര്‍ന്നാണിത്.
https://www.facebook.com/Malayalivartha



























