ട്രെയിനുകളില്‍ ശുചിത്വം ഉറപ്പുവരുത്താന്‍ പുതിയ പദ്ധതിയുമായി റെയില്‍വേ മന്ത്രാലയം...

വിമാനങ്ങളിലേതു പോലെ ട്രെയിനുകളിലും ശുചിത്വം ഉറപ്പുവരുത്താനൊരുങ്ങി റെയില്‍വെ മന്ത്രാലയം. ഭക്ഷണം കഴിച്ച ശേഷമുള്ള അവശിഷ്ടങ്ങള്‍ വിതരണം ചെയ്യുന്ന ജീവനക്കാര്‍ തന്നെ എടുത്തുകൊണ്ടു പോകുന്ന വിധത്തിലേക്ക് മാറ്റാനാണ് റെയില്‍വെ ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. വിമാനത്തിലേത് സമാനമായ രീതി പിന്തുടര്‍ന്ന് ട്രെയിനുകളിലും ശുചിത്വം ഉറപ്പുവരുത്തുകയാണ് റെയില്‍വെയുടെ ലക്ഷ്യം.
ജൂലായ് 17ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം ബോര്‍ഡ് ചെയര്‍മാന്‍ നല്‍കിയത്. ഭക്ഷണം കഴിച്ച പാത്രങ്ങള്‍ യാത്രക്കാര്‍ സീറ്റുകള്‍ക്കടിയില്‍ ഉപേക്ഷിക്കുന്നതും അവശിഷ്ടങ്ങള്‍ നിലത്ത് ചിതറിക്കിടക്കുന്നതും അടക്കമുള്ളവ ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്.
ഭക്ഷണം വിതരണം ചെയ്യുന്ന ജീവനക്കാര്‍ തന്നെ പ്രത്യേക ബാഗുമായി യാത്രക്കാരുടെ അടുത്തെത്തുകയും അവശിഷ്ടങ്ങളും പാത്രങ്ങളും ശേഖരിക്കുകയും ചെയ്യുന്ന രീതിയാണ് റെയില്‍വെ പിന്തുടരാന്‍ ഒരുങ്ങുന്നത്.
https://www.facebook.com/Malayalivartha



























