തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സംഘടനയുടെ നിയമാവലിക്ക് അകത്തുനിന്ന് തീരുമാനമെടുക്കണം ; ദിലീപ് വിഷയത്തില്‍ സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ എഎംഎംഎ യോട് വിജോചിപ്പ് പ്രകടിപ്പിച്ച് കമല്‍ഹാസന്‍ രംഗത്ത്

നടന്‍ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് താന്‍ സ്വീകരിച്ച നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നു കമല്‍ഹാസന്‍ .സുഹൃത്തുക്കളുടെ കൂട്ടായ്മ എന്ന രീതിയിലല്ല 'അമ്മ' തീരുമാനമെടുക്കേണ്ടത്. സംഘടനയുടെ നിയമാവലിക്ക് അകത്തുനിന്ന് തീരുമാനമെടുക്കണം.
ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനെ ഒറ്റപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി കരുതുന്നില്ലെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു. മുൻപും കമല്‍ഹാസന്‍, നടന്‍ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha



























