ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയെ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു

ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയെ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. കരുണാനിധിയുടെ മക്കളായ എം.കെ. സ്റ്റാലിനും കനിമൊഴിയും ആശുപത്രിയിലെത്തിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഗവര്‍ണര്‍ ആശുപത്രിയിലെത്തി കരുണാനിധിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയത്.
മുന്‍ കേന്ദ്രമന്ത്രി എ. രാജയും ഇന്ന് രാവിലെ ആശുപത്രിയിലെത്തി കരുണാനിധിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു. കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്നു വെള്ളിയാഴ്ച രാത്രിയാണ് കരുണാനിധിയെ അല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിലേക്ക് മാറ്റിയത്.
കരളിലും മൂത്ര നാളിയിലും അണുബാധ ഉണ്ടായതാണ് കരുണാനിധിയുടെ ആരോഗ്യസ്ഥിതി ഗുരുതരമാകാന്‍ കാരണമായത്.
https://www.facebook.com/Malayalivartha



























