ആഫ്രിക്കന്‍ രാജ്യങ്ങളിലെ സന്ദര്‍ശനം അവസാനിപ്പിച്ച് നരേന്ദ്രമോഡി ഇന്ത്യയില്‍ തിരിച്ചെത്തി

മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലെ സന്ദര്‍ശനം അവസാനിപ്പിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് തിരിച്ചെത്തി. പത്താമത് ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷം ജോഹന്നാസ്ബര്‍ഗിലെ വാട്ടര്‍ക്ലൂഫ് എയര്‍ബേസില്‍ നിന്നും വെള്ളിയാഴ്ചയാണ് മോദി ഇന്ത്യയിലേക്ക് തിരിച്ചത്. അഞ്ചുദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ ആദ്യം ദിനം മോദി പോയത് റുവാണ്ടയിലായിരുന്നു. അവിടെ റുവാണ്ടന്‍ പ്രസിഡന്റ് പോള്‍ കാഗ്‌മേയുമായി നയതന്ത്ര ചര്‍ച്ച നടത്തുകയും ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ബാഗമായി റുവാണ്ടയുമായി എട്ട് കരാറുകളില്‍ മോദി ഒപ്പുവെച്ചു. റുവാണ്ടന്‍ സര്‍ക്കാരിന്റെ ഗിരിങ്ക പദ്ധതിയുടെ ഭാഗമായി മോദി 200 പശുക്കളെ റുവാണ്ടയിലെ ഒരു ഗ്രാമത്തിന് സമ്മാനിച്ചു. റുവാണ്ടന്‍ സന്ദര്‍ശനത്തിന് ശേഷം മോദി ഉഗാണ്ടയിലേക്ക് തിരിച്ചു. കാംപാലയില്‍ ഉഗാണ്ടന്‍ പ്രസിഡന്റ് യൊവേരി മുസേവനിയുമായി കൂടിക്കാഴ്ച നടത്തി. വികസനത്തിലേക്കുള്ള ഉഗാണ്ടയുടെ പ്രയാണത്തില്‍ ഇന്ത്യയുടെ സഹകരണവും മോദി ഉറപ്പാക്കി.
ബുധനാഴ്ച ദക്ഷിണാഫ്രിക്കയില്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയ മോദി വിദ്യാഭ്യാസം, ആരോഗ്യം, കൃഷി എന്നി മേഖലകളിലെ ധാരണാ പത്രങ്ങളില്‍ ഒപ്പുവെച്ചിരുന്നു. ഇതിനിടെ ചൈനീസ് പ്രസിഡന്‍ ഷി ജിന്‍പിങ്ങുമായും മോദി കൂടിക്കാഴ്ച നടത്തി.
https://www.facebook.com/Malayalivartha



























