വീടിനടുത്ത് സ്വന്തം ശവക്കുഴിയൊരുക്കി ജീവത്യാഗത്തിന് ഒരുങ്ങിയ വൃദ്ധനെ പൊലീസുകാര്‍ തടഞ്ഞു

ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരില്‍ ഒരു എഴുപതുകാരന്‍ സ്വന്തം കൃഷിഭൂമിയില്‍ തനിക്കായി കുഴിമാടമൊരുക്കി.
10 അടി താഴ്ചയുള്ള കുഴിയിലിറങ്ങിയതിനു ശേഷം , കോണ്‍ക്രീറ്റ് സ്ലാബ് കൊണ്ടുമൂടാനായിരുന്നു നീക്കം. എന്നാല്‍ പൊലീസെത്തി നീക്കം തടഞ്ഞു.
പ്രാര്‍ഥനകളും പൂജകളും ശീലമാക്കിയ ലാച്ചി റെഡ്ഡി(70) ആണ് വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് 10 അടി താഴ്ചയില്‍ ശവക്കുഴിയുണ്ടാക്കിയത്.
സ്വയം ശവസംസ്‌കാരം നടത്താന്‍ ഇയാള്‍ കലക്ടറുടെ അനുമതി തേടുക കൂടിചെയ്തു. കലക്ടറാണ് പൊലീസിനെ വിവരമറിയിച്ചത്.
കാര്യം തിരക്കിയപ്പോള്‍ ലാച്ചി റെഡ്ഡിയുടെ മറുപടിയിങ്ങനെ ആയിരുന്നു; 'ദൈവം വിളിക്കുന്നുണ്ട്, ജീവിതത്തില്‍ ചെയ്തുതീര്‍ക്കാന്‍ ഇനിയൊന്നുമില്ല. മകനും മരുമകനും നല്ല നിലയിലാണ്. ഇനി ഭൂമിയില്‍ കഴിഞ്ഞിട്ട് കാര്യമില്ല, പോകണം''.
കുഴിയിലിറങ്ങിയ ശേഷം കോണ്‍ക്രീറ്റ് സ്ലാബ് കൊണ്ട് മൂടാനായിരുന്നു ഇയാളുടെ നീക്കം. പൊലീസ് കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യം ഇയാള്‍ വഴങ്ങിയില്ല.
എന്നാല്‍ ആത്മഹത്യക്ക് നിയമനടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ലാച്ചി റെഡ്ഡി പിന്മാറി. ഇനിയിങ്ങനെ ചെയ്യില്ലെന്ന് പൊലീസിന് ഉറപ്പും നല്‍കി.
https://www.facebook.com/Malayalivartha



























