മഹാരാഷ്ട്രയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം ; മുപ്പത് പേർ മരിച്ചു ;അപകടത്തിൽ പെട്ടത് കാര്‍ഷിക സര്‍വ്വകലാശാല ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന ബസ്

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ കാര്‍ഷിക സര്‍വ്വകലാശാല ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് മുപ്പതോളം പേര്‍ മരിച്ചു.
റായ്ഗഡ് അംബേനലിഘട്ട് പ്രദേശത്താണ് സംഭവം. ബസില്‍ ആകെ മുപ്പത്തിമൂന്ന്‍ പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പൊലീസും ഫയര്‍ ആന്‍ഡ് റെസ്ക്യൂ സേനയും എത്തിച്ചേര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha



























