ഉപേക്ഷിക്കപ്പെട്ട കിണറ്റില്‍ ആയിരത്തിലധികം റോക്കറ്റുകള്‍; ടിപ്പുസുല്‍ത്താന്റെ മൈസൂരിയന്‍ റോക്കറ്റുകള്‍ കാലങ്ങൾക്കിപ്പുറം കണ്ടെടുത്തു

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ടിപ്പുസുല്‍ത്താൻ സൈന്യം പ്രയോഗിക്കാനായി വികസിപ്പിച്ച മൈസൂരിയന്‍ റോക്കറ്റുകള്‍ കണ്ടെടുത്തു. കര്‍ണാടകയിലെ ഷിമോഗ ജില്ലയില്‍ ഉപേക്ഷിക്കപ്പെട്ട കിണറ്റില്‍ നിന്നാണ് റോക്കറ്റുകളും ഷെല്ലുകളും കണ്ടെത്തിയത്.
കര്‍ണാടക പുരാവസ്തു വകുപ്പ് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയാണ് ഇക്കാര്യം പുറത്തുവിട്ടത്. വെടിമരുന്നിന്റെ മണമാണ് കിണര്‍ നിന്നയിടം കുഴിച്ചുനോക്കുന്നതിലേയ്ക്ക് നയിച്ചതെന്ന് പര്യവേക്ഷകര്‍ പറയുന്നു.
15 അംഗ സംഘം മൂന്ന് ദിവസത്തെ ശ്രമത്തിനൊടുവിലാണ് ടിപ്പുവിന്‍റെ റോക്കറ്റുകള്‍ അടക്കമുള്ള പടക്കോപ്പുകള്‍ കണ്ടെത്തിയത്. 23 മുതല്‍ 26 സെന്റിമീറ്റര്‍ വരെയുള്ള ചെറു റോക്കറ്റുകള്‍ ഷിമോഗയിലെ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വയ്ക്കാനാണ് സര്‍ക്കാരിന്‍റെ തീരുമാനം .
https://www.facebook.com/Malayalivartha



























