കുര്‍കുറെയില്‍ പ്ലാസ്റ്റിക് ഇല്ല; വ്യജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ മുട്ടൻ പണിയുമായി ആഗോള ശീതള പാനീയ കമ്പനി "പെപ്‌സികോ" രംഗത്ത്

ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള ശീതള പാനീയ കമ്പനി പെപ്‌സികോ തങ്ങളുടെ ഉത്പന്നമായ 'കുര്‍കുറെ' യ്ക്കെതിരായി ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. കുര്‍കുറെയില്‍ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്ന പ്രചരണത്തിന് എതിരെ പെപ്‍സികോ ഇന്ത്യയില്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.
കുര്‍കുറെയില്‍ പ്ലാസ്റ്റിക്കുണ്ടെന്ന പ്രചരണത്തെ തുടര്‍ന്ന് പലരും ഉത്പന്നം വാങ്ങിക്കാന്‍ മടിക്കുന്നുണ്ട്. ഇതോടെ വില്‍പ്പനയും കുറഞ്ഞു. ഇതേത്തുടര്‍ന്നാണ് പെപ്‌സികോ ശക്തമായ വാദങ്ങളുമായി രംഗത്തുവന്നത്. 2.1കോടി രൂപയുടെ നഷ്ട പരിഹാരവും കമ്പനി ആവശ്യപ്പെടുന്നു.
ഫേസ്ബുക്ക്, ട്വിറ്റര്‍,ഇന്‍സ്റ്റഗ്രാം എന്നീ അമേരിക്കന്‍ ടെക് കമ്പനികളോട് അവരുടെ പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്ന കുര്‍കുറെ വിരുദ്ധ പ്രചരണങ്ങള്‍ തടയണമെന്ന് പെപ്‌സികോ ആവശ്യപ്പെട്ടു. കുര്‍കുറെ ബ്രാന്‍ഡില്‍ പ്ലാസ്റ്റിക് ഉണ്ടെന്ന വീഡിയോയും പോസ്റ്റുകളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്തരം പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടിക്ക് പോകാനും കമ്പനി തയ്യാറാണ്.
https://www.facebook.com/Malayalivartha



























