ഏറെ നാള്‍ കാത്തിരുന്ന് പെയ്ത മഴയില്‍ വീണു കിട്ടിയ ചുംബന രംഗം ക്യാമറയിൽ പകർത്തി; രൂക്ഷ വിമർശങ്ങൾ ഉയർന്നതോടെ ഫോട്ടോഗ്രാഫർക്ക് കിട്ടിയത് എട്ടിന്റെ പണി

ഏറെ നാള്‍ കാത്തിരുന്ന് പെയ്ത മഴയില്‍ ധാക്ക സര്‍വകലാശാലയ്ക്കടുത്ത് നിന്ന് പരിസരം മറന്നു ചുംബിക്കുന്ന കമിതാക്കളുടെ ചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ഫോട്ടോഗ്രാഫറെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു.
ബംഗ്ലാദേശിലെ പ്രമുഖ വാര്‍ത്താ വെബ്സൈറ്റില്‍ പത്ര ഫോട്ടോഗ്രാഫറായി ജോലി ചെയ്‌തിരുന്ന ജീബോണ്‍ അഹമ്മദിനെയാണ് പുറത്താക്കിയത്. ജിബോണ്‍ പകര്‍ത്തിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇദ്ദേഹം സൈബര്‍ ആക്രമണത്തിന് ഇരയാകുകയായിരുന്നു.
ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് മതമൗലികവാദികള്‍ ഇദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരുന്നു. പരസ്യമായി ചുംബിക്കുന്നതും ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതും സംസ്‌കാരത്തിന് നിരക്കുന്നതല്ലെന്ന നിലപാടായിരുന്നു അവര്‍ക്ക്.
പോസ്റ്റ് ചെയ്ത ചിത്രം മണിക്കൂറുകള്‍ക്കകം പതിനായിരങ്ങളാണ് ഷെയര്‍ ചെയ്തത്. ദമ്പതികളെ കുറിച്ച് തനിക്കറിയില്ലെന്നും താന്‍ ചിത്രം കാമറയില്‍ പകര്‍ത്തുന്നുണ്ടെന്ന് മനസിലായിട്ടും പ്രതികരിക്കുകയോ തന്നെ നോക്കുകയോ പോലും ചെയ്യാതെ പരസ്പരം സ്‌നേഹിക്കുന്നതില്‍ വ്യാപ്തരായിരുന്നു അവരെന്ന് ജിബോണ്‍ നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, ജിബോണിന് അനുകൂലമായി വിവിധ മാധ്യമസംഘടനകള്‍ രംഗത്തെത്തി. മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അസഹിഷ്ണുത രാജ്യത്ത് വര്‍ദ്ധിച്ച് വരുകയാണെന്ന് സംഘടനകള്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























