ബി.ജെ.പിയുമായുള്ള സഖ്യം ഒരു കപ്പ് വിഷം കഴിച്ചതിന് തുല്യമായിരുന്നു: ബി.ജെ.പിക്കെതിരെ പൊട്ടിത്തെറിച്ച് മെഹ്ബൂബ മുഫ്‌തി

ജമ്മു കാശ്‌മീരില്‍ ബി.ജെ.പിയുമായുള്ള സഖ്യം ഒരു കപ്പ് വിഷം കുടിച്ചതിന് തുല്യമായിരുന്നെന്ന് പി.ഡി.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്‌തി. ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ മെഹ്ബൂബ അടുത്തിടെ രാജി വച്ചിരുന്നു. രാജിക്ക് ശേഷം നടന്ന ആദ്യ പൊതുയോഗത്തിലാണ് ബി.ജെ.പിക്കെതിരെ മുഫ്‌തി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
''ബി.ജെ.പിയുമായി സഖ്യം തുടരുന്നതിന് മുമ്ബ് തന്നെ പിതാവ് മുഫ്‌തി മുഹമ്മദ് സയീദിനോട് സഖ്യം വേണ്ടെന്ന് പറഞ്ഞിരുന്നു, എന്നാല്‍ കാശ്‌മീരിന്റെ വികസനത്തിന് മാത്രമല്ല കാശ്‌മീരികളുടെ ദുരിതങ്ങള്‍ അവസാനിപ്പിക്കാന്‍ കൂടി വേണ്ടിയാണ് സഖ്യമെന്ന് അദ്ദേഹം വാദിക്കുകയായിരുന്നു. എന്നാല്‍ പിതാവിന്റെ മരണശേഷം സഖ്യം തുടരാന്‍ നിര്‍ബന്ധിതരായി. അത് ഒരു കപ്പ് വിഷം കുടിച്ചതിന് തുല്യമായി''- മുഫ്‌തി പറഞ്ഞു. ഇന്ത്യാ- പാക് വിഷയത്തില്‍ പാകിസ്ഥാനില്‍ പുതുതായി ഭരണത്തിലേറുന്ന ഇമ്രാന്‍ ഖാനുമായി കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുകൂലമായ ചര്‍ച്ചയുണ്ടാകണമെന്നും മെഹ്ബൂബ ആവശ്യപ്പെട്ടു.
2014ലാണ് ജമ്മു കാശ്‌മീരില്‍ പി.ഡി.പി- ബി.ജെ.പി സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്. എന്നാല്‍ ഈ റംസാന്‍ മാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ നോമ്ബുകാലം അവസാനിച്ചതിന് തൊട്ടുപിന്നാലെ റദ്ദാക്കിയതോടെ ഇരുപാട്ടികളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുകയായിരുന്നു.
https://www.facebook.com/Malayalivartha



























