ധനികനായ നാൽപ്പത്തിയൊന്നുകാരൻ മൂന്നാം ഭാര്യയായി തിരഞ്ഞെടുത്തത് മകളുടെ പ്രായമുള്ള പതിനൊന്നുകാരിയെ; രണ്ടാം ഭാര്യ സോഷ്യൽമീഡിയയിൽ പങ്കുവച്ച ചിത്രം വൈറലായതോടെ പുതുമണവാളന് കിട്ടിയത് എട്ടിന്റെ പണി

മലേഷ്യയിൽ ധനികനായ നാല്പത്തിയൊന്നുകാരൻ മൂന്നാമത് വിവാഹം ചെയ്തത് പതിനൊന്നു വയസ്സുള്ള പെൺകുട്ടിയെ. സംഭവം വിവാദമായതോടെ ഇയാൾക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാക്കുകയാണ്.
മലേഷ്യയിലെ നിയമം അനുസരിച്ച് വിവാഹ പ്രായം 18 വയസാണ്. എന്നാൽ രക്ഷിതാക്കളുടെ സമ്മതത്തോടെ ചിലര്‍ 16ാം വയസിലും വിവാഹിതരാകാറുണ്ട്.
ഇയാളുടെ രണ്ടാം ഭാര്യയാണ് 41 വയസുള്ള ഭര്‍ത്താവിന്റെ കൈയില്‍ ചുംബിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ആറ് കുട്ടികളുടെ പിതാവാണ് ഇയാള്‍. സംഭവം വിവാദമായതോടെ പെണ്‍കുട്ടിക്ക് 16 വയസ് പൂര്‍ത്തിയായല്‍ മാത്രമേ ദാമ്പത്യജീവിതം ആരംഭിക്കുകയുള്ളൂ എന്ന് ഇയാള്‍ പറഞ്ഞു.
തന്റെ മക്കളുടെ കൂട്ടികാരിയെയാണ് ഭര്‍ത്താവ് മൂന്നാമത് വിവാഹം ചെയ്‌തതെന്നും താനും ആദ്യ ഭാര്യയും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്താനുള്ള ഒരുക്കത്തിലാണെന്നും ഇയാളുടെ രണ്ടാം ഭാര്യ പറഞ്ഞു. ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചപ്പോള്‍ ഇത്രയും വിവാദമാകുമെന്ന് കരുതിയില്ല. മൂന്നാം വിവാഹത്തിന്റെ സാധുതകള്‍ നിയമം പരിശോധിക്കട്ടെ എന്നും ഇവര്‍ പറയുന്നു.
ധനികന്റെ തോട്ടത്തില്‍ പണിയെടുക്കുന്ന റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളായ ദമ്പതികളുടെ മകളാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ താത്പര്യമുണ്ടെന്ന് ഇയാള്‍ ആദ്യം അറിയിച്ചത് ഇവരെയാണ്. വിവാഹത്തിന് മാതാപിതാക്കളോ പെണ്‍കുട്ടിയോ എതിര് പറഞ്ഞില്ലെന്നാണ് ഇയാള്‍ പറയുന്നത്.
https://www.facebook.com/Malayalivartha



























