കുടുംബത്തിനു നേരെ പുലിയാക്രമണം... നാലു മാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചെടുത്ത് പുലി കടന്നു
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിന് നേരെ പുലിയുടെ ആക്രമണം. ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂരിലാണ് സംഭവം നടന്നത്. കുടുംബത്തെ ആക്രമിച്ച പുലി അവരുടെ നാല് മാസം പ്രായമുള്ള കൈകുഞ്ഞിനെ കടിച്ചുകൊണ്ടു പോയി. വഡോദര സ്വദേശികളായ വിക്രം രത്വയ്ക്കും ഭാര്യ സപ്നക്കും നേരെയാണ് ആക്രമണം ഉണ്ടായത്.
സപ്നയുടെ കാല്‍മുട്ടിന് കടിച്ച ശേഷം മകനായ ആയുഷിനെയും കൊണ്ട് പുലി കടന്നു കളയുകയായിരുന്നു.ആക്രമണത്തില്‍ ദമ്പതിമാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തിയതിന് ശേഷം പുലിയെ ഭയപ്പെടുത്തിയാണ് കുഞ്ഞിനെ വീണ്ടെടുത്തത്. തുടര്‍ന്ന് ഇവരെ വഡോദരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ മുതുകിലും കാലിനും പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha