ആസാമില്‍ പൗരന്മാരുടെ രജിസ്റ്ററിന്റെ അവസാനത്തെ കരട് പട്ടിക പുറത്ത്... 40 ലക്ഷത്തോളം പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടും
ആസാമില്‍ പൗരന്മാരുടെ ദേശീയ രജിസ്റ്ററിന്റെ (എന്‍ആര്‍സി) അവസാനത്തെ കരട് പട്ടിക പുറത്ത്. 3.29 കോടി അപേക്ഷകരില്‍ 2.89 കോടി പേര്‍ക്ക് പൗരത്വത്തിന് അര്‍ഹതയുണ്ട്. 40 ലക്ഷം പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടുമെന്നും പട്ടികയില്‍ ഉള്‍പ്പെടാത്ത ആരെയും രാജ്യത്തുനിന്ന് കയറ്റി അയക്കില്ലെന്ന് രജിസ്ട്രാര്‍ ജനറല്‍ സൈലേഷ് പറഞ്ഞു. ഇത് സമ്പൂര്‍ണ പട്ടികയല്ലെന്നും പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അവകാശവാദം ഉന്നയിക്കാനുള്ള അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 28 വരെ ഇതിന് അവസരമുണ്ടെന്നും രജിസ്ട്രാര്‍ ജനറല്‍ അറിയിച്ചു. പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പേര് ഉള്‍പ്പെടുത്താന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഡിസംബറില്‍ പ്രസിദ്ധീകരിച്ച ആദ്യ കരട് പട്ടികയില്‍ 1.9 കോടി പേരുകള്‍ ഉണ്ടായിരുന്നു. 1971 മാര്‍ച്ച് 25നു മുന്‍പു മുതല്‍ ആസാമില്‍ താമസിക്കുന്നവര്‍ക്കാണ് പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുള്ളത്.
https://www.facebook.com/Malayalivartha