ട്രാക്ടര്‍ റേസ് കാണാനിരുന്ന ഷെഡിന്റെ മേല്‍ക്കൂര തകര്‍ന്ന് ജയ്പൂരില്‍ നിരവധി പേര്‍ക്ക് പരിക്ക്
ജയ്പൂരില്‍ ട്രാക്ടര്‍ റേസ് കാണുന്നതിന് ആളുകള്‍ കയറിയ ഷെഡ്ഡിന്റെ നേല്‍ക്കൂര തകര്‍ന്ന് വീണു. സംഭവത്തില്‍ 17ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവിടുത്തെ ശ്രീഗംഗ നഗര്‍ ജില്ലയില്‍ നടന്ന ട്രാക്ടര്‍ റേസിന് 5.000ലേറെപ്പേരാണ് കാഴ്ചക്കാരായി എത്തിയത്. കാണികളായ നൂറിലറെപ്പേരാണ് ഇവിടെയുള്ള ടിന് ഷെഡിനു മുകളിലേക്ക് കയറിയത്. ഭാരം താങ്ങാനാകാതെ ഷെഡ് തകരുകയായിരുന്നു.
നൂറുകണക്കിനാളുകളുടെ മുകളിലേക്കാണ് ഷെഡ് തകര്‍ന്ന് വീണത്. പരിക്കേറ്റവരില്‍ 17 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റേസ് സംഘടിപ്പിക്കുന്നതിന് സംഘാടകര്‍ അനുമതി വാങ്ങിയിരുന്നില്ലെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി. ഇതേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha