പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറും ദേശീയ അവാര്‍ഡ് ജേതാവുമായ ജോണ്‍ ശങ്കരമംഗലം അന്തരിച്ചു
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറും ദേശീയ അവാര്‍ഡ് ജേതാവുമായ ജോണ്‍ ശങ്കരമംഗലം (84അന്തരിച്ചു. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശിയാണ്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.
നടന്,സംവിധായകന്, തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നിങ്ങനെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച അദ്ദേഹം രണ്ടുതവണ ദേശീയ ചലച്ചിത്രപുരസ്കാരവും നാലുതവണ സംസ്ഥാന പുരസ്കാരവും നേടിയിട്ടുണ്ട്. തമിഴ്നാട് ടാക്കീസിന്റെ ജയശ്രീ എന്ന തമിഴ് ചിത്രത്തിനു വേണ്ടി കഥയെഴുതിയാണ് ജോണ്‍ സിനിമാരംഗത്തു എത്തിയത്. 'ജന്മഭൂമി' എന്ന ചിത്രത്തിന്റെ സംവിധായകനും സഹ നിര്‍മ്മാതാവും കഥാകൃത്തുമായിരുന്നു.
രൂപരേഖ എന്ന ചിത്ര നിര്‍മ്മാണ കമ്ബനിയുടെ പങ്കാളി ആയിരുന്നു അദ്ദേഹം. ജന്മഭൂമി (1969), അവളല്‍പ്പം വൈകിപ്പോയി (1971), സമാന്തരം (1985), സാരാംശം (1994) എന്നിവയാണ് ജോണ്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍.
https://www.facebook.com/Malayalivartha