Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

വെറും 63 വയസ് മാത്രം പ്രായമുള്ള കാമുകന് ഇരുപത്തിയെട്ട് വയസുമുതൽ നാൽപ്പത് വയസുവരെയുള്ള അഞ്ച് കാമുകിമാർ; സൗന്ദര്യം നിലനിർത്തണം, ചെലവുകൾ നോക്കണം, പ്രീതിപ്പെടുത്തണം!! ഇതിനുവേണ്ടി കാമുകിമാർക്ക് വേണ്ടി ഇരുപത് വർഷമായി അനുഷ്ഠിക്കുന്ന സേവനം മോഷണം! ഉപഹാരം നൽകി സ്വീകരിക്കാൻ പോലീസും

31 JULY 2018 03:09 PM IST
മലയാളി വാര്‍ത്ത

അറുപത്തി മൂന്നാം വയസിലും ചെറുപ്പക്കാരനെപ്പോലെ തോന്നിക്കണം കാമുകിമാരുടെ ആർഭാടചെലവുകൾക്ക് പണം കണ്ടെത്തണം. ആരെയും പിണക്കാൻ കഴിയാത്തതുകൊണ്ടും സാഹചര്യം അനുകൂലമായതുകൊണ്ടും ഈ ദില്ലിക്കാരൻ പണക്കാരനായി. പക്ഷെ കാശ് സമ്പാദിക്കാൻ കണ്ടെത്തിയ വഴി മോഷണമായിരുന്നെന്ന് മാത്രം.

ഈ പ്രായത്തിൽ ഇത്രയും ചെലവുകൾ നടത്തിക്കൊണ്ടുപോകാൻ ഇതിലും എളുപ്പമായ മാർഗങ്ങളൊന്നും ഈ അറുപത്തി മൂന്നുകാരന്റെ മുമ്പിലുണ്ടായിരുന്നില്ല. പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടുമെന്നാണല്ലോ. അതി വിദഗ്ധമായി വർഷങ്ങളായി മോഷണം നടത്തിക്കൊണ്ടിരുന്ന ബന്ദുറാമെന്ന 63 കാരനും ഒടുവിൽ പോലീസ് പിടിയിലായി.

5 കാമുകിമാരാണ് 63 കാരനായ ബന്ദുറാമിനുള്ളത്. എല്ലാവരും 28നും നാൽപ്പതിനും ഇടയിൽ പ്രായമുള്ളവർ. കാമുകിമാരെ പിണക്കാതിരിക്കാൻ വിലപിടിപ്പുള്ള സമ്മാനങ്ങൾ വാങ്ങാനും അവരുടെ ആഡംബര ചെലവുകൾക്ക് പണം കണ്ടെത്താനുമായിട്ടാണ് ഇയാൾ മോഷണത്തിനിറങ്ങിയത്. സിസിടിവി ക്യാമറകൾ ഇല്ലാത്ത വീടുകളും സ്ഥാപനങ്ങളും നോക്കി വച്ചായിരുന്നു മോഷണം. കാമുകിമാർക്ക് നൽകാനായി ഭംഗിയുള്ള സമ്മാനങ്ങളായിരുന്നു ആദ്യം മോഷ്ടിച്ചിരുന്നത്. പിടിക്കപ്പെടാതിരുന്നപ്പോൾ വലിയ മോഷണങ്ങളിലേക്ക് കടന്നു.

സെൻട്രൽ ദില്ലിയിലെ ആനന്ദ് പർബതിലുള്ള ചേരിയിലായിരുന്നു ബന്ദുറാമിന്റെ താമസം. മംഗൾപുരി സ്വദേശിയായ ഇയാൾ വർഷങ്ങൾക്ക് മുൻപ് വീടുവിട്ട് പോയതാണ്. ഇയാളുടെ ആദ്യ കാമുകി പണമില്ലാത്തതിന്റെ പേരിൽ ബന്ദുറാമിനെ ഉപേക്ഷിച്ചു പോയി. ആദ്യ കാമുകിയോട് പകരം വീട്ടാൻ കൂടിയാണ് ഇയാൾ അഞ്ച് കാമുകിമാരെ തേടിപ്പിടിച്ചത്. അവരെ കൂടെത്തന്നെ നിർത്താൻ പണം വാരിയെറിഞ്ഞ് ചിലവഴിച്ചു.

മോഷണമുതലിൽ നിന്ന് കാമുകിമാർക്കായുള്ള സാധനങ്ങൾ നീക്കിവെച്ച ശേഷം മിച്ചമുള്ള പണം ശരീര സംരക്ഷണത്തിന് വേണ്ടിയാണ് ബന്ദുറാം ചിലവഴിച്ചിരുന്നത്. വിലപിടിപ്പുള്ള വസ്ത്രങ്ങൾ മാത്രമെ ഇയാൾ ധരിച്ചിരുന്നുള്ളു. ബന്ദുറാം മോഷ്ടാവാണെന്ന് അറിയില്ലായിരുന്നുവെന്നാണ് കാമുകിമാർ പോലീസിൽ മൊഴി നൽകിയിരിക്കുന്നത്. മറ്റു സ്ത്രീകളുമായി ഇയാൾക്ക് ബന്ധമുള്ള കാര്യമോ ബന്ദുറാമിന്റെ പശ്ചാത്തലത്തേക്കുറിച്ചോ ഇവർക്ക് അറിവില്ല. ഏപ്പോഴും വിലകൂടിയ വസ്ത്രങ്ങൾ ധരിച്ചാണ് കാണപ്പെട്ടിരുന്നത്. വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകുമായിരുന്നു. പക്ഷെ മോഷ്ടാവാണെന്ന് അറിയില്ലായിരുന്നുവെന്ന് ഇവർ പറയുന്നു.

ഉത്തര ദില്ലിയിലെ ഒരു ഫാക്ടറിയിലായിരുന്നു ഇത്തവണ മോഷണം. സിസിടിവി ബൾബാണെന്ന് തെറ്റിദ്ധരിച്ചതായിരുന്നു ബന്ദുറാമിന് പറ്റിയ അബദ്ധം. രണ്ട് ലാപ്ടോപ്പുകൾ, അറുപതിനായിരം രൂപ, ഒരു എൽ ഇ ഡി ടിവി തുടങ്ങിയവ ഇവിടെ നിന്നും മോഷ്ടിച്ചു. പിറ്റേന്ന് ഫാക്ടറി തുറന്ന ജീവനക്കാരാണ് മോഷണം നടന്നെന്ന് മനസിലാക്കിയത്. തുടർന്ന് പോലീസിൽ പരാതി നൽകുകയും സിസിടിവി പരിശോധിച്ചതോടെ ബന്ദുറാം പിടിയിലാകുകയും ചെയ്യുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനുകളിൽ ഭക്ഷണം നൽകാൻ പ്ലാസ്റ്റിക് പായ്‌ക്കറ്റുകൾ ഒഴിവാക്കി  (1 minute ago)

ജോലി കഴിഞ്ഞെത്തിയ യുവാവ് കുഴഞ്ഞ് വീണു മരിച്ചു...  (9 minutes ago)

കലഞ്ഞൂർ കുളത്തുമൺ ഭാഗത്ത് കരിമ്പുലി ഇറങ്ങി, നിരീക്ഷണ കാമറകൾ സ്ഥാപിച്ച് വനംവകുപ്പ്  (43 minutes ago)

പെസഹ, ദുഃഖവെള്ളി, ഇ‍ൗസ്റ്റർ, വിഷു അവധിദിനങ്ങളോടനുബന്ധിച്ച്‌ ഏപ്രിൽ ഒന്നുമുതൽ 21 വരെ അധികസർവീസുകളുമായി കെഎസ്‌ആർടിസി  (57 minutes ago)

കൊടും മഴ ഒരാൾ മരിച്ചു പ്രവചനങ്ങൾ പാളി..! ദേ ജില്ലകളിൽ മഴയോട് മഴ ഉച്ച കഴിഞ്ഞാൽ മഴ  (1 hour ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് മികച്ച തുടക്കം...  (1 hour ago)

വേനൽമഴ അടുത്ത മാസം ഒന്നു വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം....  (1 hour ago)

ഏതൊരു രാജ്യത്തും വിമാനത്താവളങ്ങൾ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം പുരോഗതിക്കും ചിറകുകൾ നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ സ്വ​യം പ്ര​തി​രോ​ധം പ്ര​ധാ​ന​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്...  (2 hours ago)

അണ്ടർ 23 ത്രിരാഷ്ട്ര സൗഹൃദ മത്സരം... ബൂട്ടാനെതിരെ ഇന്ത്യക്ക് വമ്പൻ ജയം  (2 hours ago)

പ്രവാസി വ്യവസായിയും ജീവകാരുണ്യ-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (2 hours ago)

വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (2 hours ago)

യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ  (3 hours ago)

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു...  (3 hours ago)

Malayali Vartha Recommends