ഭര്‍താവിന്റെവീട്ടുകാര്‍ നോക്കിനില്‍ക്കുമ്പോള്‍ യുവതി തൂങ്ങിമരിച്ചു; ഭാര്യയുടെ മരണ വിഡിയോ പകര്‍ത്തി രസിച്ച് ഭര്‍ത്താവും കുടുംബവും

മഥുരയിലാണ് മനുഷ്യത്വരഹിതമായ സംഭവം നടക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ നോക്കിനില്‍ക്കെ യുവതി ആത്മഹത്യ ചെയ്തു. കണ്‍മുന്നില്‍ മരുമകള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നത് കണ്ടിട്ടും ഭര്‍ത്താവിന്റെ വീട്ടുകാര്‍ അവളെ പിന്തിരിപ്പിച്ചില്ല. ആത്മഹത്യാ ശ്രമം തടയാതെ സംഭവത്തിന്റെ വിഡിയോ എടുത്ത് രസിക്കുകയായിരുന്നു അവര്‍.
ആ മരണ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഇരുപത്തിയാറുകാരിയായ യുവതിയാണ് തൂങ്ങിമരിച്ചത്. അടിച്ചിട്ട മുറിയുടെ ജനാലയിലൂടെയാണ് ആത്മഹത്യയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. യുവതി തൂങ്ങിമരിക്കാനായി ഫാനില്‍ കുരുക്കിടുന്നത് കണ്ട് ചിലര്‍ അരുതെന്ന് പറയുന്നുണ്ട്. എന്നാല്‍ ഒരു പുരുഷന്‍ 'അവള്‍ പോയി മരിക്കട്ടെ, ആരും തടയേണ്ട...' എന്നു പറയുന്നതും കേള്‍ക്കാം. ഭര്‍തൃവീട്ടുകാരില്‍ നിന്ന് യുവതിക്ക് മാനസികവും ശാരീരകവുമായി ക്രൂരപീഡനം ഏറ്റിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha

























