എംഎല്‍എയുടെ മകൻ റെയില്‍വേ ട്രാക്കിൽ മരിച്ച നിലയിൽ; ട്രെയിന്‍ തട്ടിയല്ല മരണമെന്ന് പ്രാഥമിക നിഗമനം
പാട്നയിൽ ജനതാദള്‍ യുണൈറ്റഡ് എംഎല്‍എ ബീമാഭാരതിയുടെ മകന് ദീപക് കുമാറിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാട്നയിലെ തന്നെ രാജേന്ദ്ര നഗര്‍ റെയില്‍വേ ടെര്‍മിനലിനു സമീപമുള്ള റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച്ച രാത്രി ബസാര്‍ സമിതി പ്രദേശത്തുള്ള സുഹൃത്തിന്റെ വീട്ടിലാണ് ഇയാള്‍ തങ്ങിയിരുന്നത്. അതേസമയം ട്രെയിന്‍ തട്ടിയല്ല മരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം എന്താണെന്ന് വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha