കോടതി നടപടികള്‍ തത്സമയം; മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കി നല്കാന് അറ്റോര്‍ണി ജനറലിനു സുപ്രീം കോടതിയുടെ നിര്‍ദേശം
കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതിനു മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കി നല്കാന് അറ്റോര്‍ണി ജനറലിനു സുപ്രീം കോടതിയുടെ നിര്‍ദേശം. നിയമ വിദ്യാര്‍ഥികള്‍ക്കും ഇന്‍േറണ്‍ഷിപ്പ് ചെയ്യുന്നവര്‍ക്കും കോടതിയില്‍ നിന്നുള്ള തത്സമയ സംപ്രേഷണം സഹായകരമാകുമെന്നും സുപ്രധാന വിഷയങ്ങള്‍ പരിശോധിക്കുന്ന തിങ്കളാഴ്ചയും വെള്ളിയാഴ്ചയും കോടതിയില്‍ തിക്കും തിരക്കുമുണ്ടാക്കാന്‍ അനുവദിക്കാനാകില്ലെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
ചീഫ് ജസ്റ്റീസിന്റെ കോടതിയില്‍ നിന്നു ഭരണഘടനാ വിഷയങ്ങളില്‍ തത്സമയ സംപ്രേഷണമാകാമെന്നും അത് മൂന്നു മാസം വിലയിരുത്തി വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ നിലപാട് അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ സമാഹരിച്ചു സമര്‍പ്പിക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനോടു നിര്‍ദേശിച്ചിരുന്നു.
അതിനിടെ, സുപ്രധാന വിഷയങ്ങളിലുള്ള പലവിധ പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിക്കുന്ന തിങ്കളാഴ്ചയും വെള്ളിയാഴ്ചയും തങ്ങള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന ലോ ഇന്‍േറണ്‍ സ്വപ്നില്‍ ത്രിപാഠിയുടെ ഹര്‍ജിയും കോടതി പരിഗണിച്ചു. കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്ന ആവശ്യവും സ്വപ്നില്‍ ത്രിപാഠിയുടെ ഹര്‍ജിയില്‍ ഉള്‍പ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha