പ്രഥമ ലക്ഷ്യം പ്രതിപക്ഷ നിരയിൽ ബിജെപി വിരുദ്ധ കക്ഷികളെ അണിനിരത്തുക എന്നത് ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഡല്‍ഹിയില്‍ തുടങ്ങി
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഡല്‍ഹിയില്‍ തുടങ്ങി. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. അതേസമയം യുപിഎ അധ്യക്ഷ സോണിയ ഗാന്ധി യോഗത്തില്‍ പങ്കെടുക്കുന്നില്ല.
മുതിര്‍ന്ന നേതാക്കളായ മന്മോഹന് സിംഗ്, ഗുലാം നബി ആസാദ്, ഷീലാ ദീക്ഷിത്, എ.കെ.ആന്റണി, പ്രവര്‍ത്തക സമിതിയിലെ പുതിയ അംഗങ്ങളായ ഉമ്മന്‍ ചാണ്ടി കെ.സി.വേണുഗോൽ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ എത്തിയ ശേഷം നടക്കുന്ന രണ്ടാമത്തെ പ്രവര്‍ത്തക സമിതി യോഗമാണ് ഡല്‍ഹിയില്‍ പുരോഗമിക്കുന്നത്. പ്രാദേശിക കക്ഷികളുമായി സഖ്യം ചേർന്ന് നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്നകറ്റുക എന്ന തന്ത്രമാവും രാഹുൽ പയറ്റുക. ഇതിനായി സംസ്ഥാന ഘടകങ്ങളുടെ അഭിപ്രായം രാഹുൽ തേടി. പ്രതിപക്ഷ നിരയിൽ ബിജെപി വിരുദ്ധ കക്ഷികളെ അണിനിരത്തുക കോൺഗ്രസിന്റെ പ്രഥമ ലക്ഷ്യം. എന്നാൽ ശിവസേന, നിതീഷ് കുമാറിന്റെ ജെഡിയു എന്നിവയെ അകറ്റി നിർത്തും. ആം ആദ്മി പാർട്ടിയുമായി സഖ്യം വേണ്ടെന്ന നിലപാട് പാർട്ടി ഡൽഹി ഘടകം രാഹുലിനെ അറിയിച്ചു.
https://www.facebook.com/Malayalivartha