മദ്യലഹരിയിൽ ഭാര്യയോട് ഭർത്താവിന്റെ കൊടും ക്രൂരത; മൂക്കിലും വായിലും കണ്ണുകളിലും ശക്തിയേറിയ പശയൊഴിച്ച് ഭാര്യയുടെ ജീവനെടുത്തു
മധ്യപ്രദേശിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയുടെ മൂക്കിലും വായിലും കണ്ണുകളിലും പശയൊഴിച്ച് കൊലപ്പെടുത്തി. വിദിഷയില്‍ രാജ്കോട്ട് കോളനിയിലെ ദുര്‍ഗാ ദേവിയാണ് ഭർത്താവിന്റെ ക്രൂരതയിൽ ദാരുണമായി മരിച്ചത്.
ഭർത്താവ് കുശ്വാഹ വീട്ടില്‍ മദ്യപിച്ച് സ്ഥിരം വഴക്ക് കൂടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവ ദിവസവും മദ്യപിച്ചെത്തിയ പ്രതി ദുര്‍ഗാദേവിയെ ഉപദ്രവിക്കുകയും ബലംപ്രയോഗിച്ച് മൂക്കിലും വായിലും കണ്ണുകളിലും ശക്തിയേറിയ പശയൊഴിക്കുകയായിരുന്നു.
വീട്ടിലുണ്ടായിരുന്ന രണ്ട് ആണ്മക്കളെ പുറത്തുവിട്ട ശേഷമായിരുന്നു ക്രൂരത. വൈകിട്ട് വീട്ടിലെത്തിയ മൂത്തമകനാണ് ദുര്‍ഗാദേവി മരിച്ച് കിടക്കുന്നത് കണ്ടത്. മക്കളുടെ പരാതിയില്‍ ഹല്കരിം കുശ്വാഹയെ പൊലീസ് പിടികൂടി. ഇയാള്‍ മുമ്പും ഭാര്യയെ വിഷം കൊടുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന് മക്കള്‍ പൊലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha