രാത്രിയിലെ ഉറക്കമില്ലായ്മയാണോ നിങ്ങളുടെ പ്രശ്‌നം; പരിഹാരമുണ്ട്; നല്ല ഉറക്കം ലഭിക്കുന്നതിനുള്ള ഭലപ്രദമായ ചില വഴികള്‍

ഉറക്കമില്ലായ്മ മിക്കവരിലുമുള്ള പ്രശ്‌നമാണ്. എത്ര നേരം കണ്ണുമടച്ച് കിടന്നാലും ഉറക്കം എത്തി നോക്കുക പോലുമില്ല. നിദ്രാവിഹീന രാത്രികള്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിതെളിക്കും എന്നതും മറ്റൊരു പ്രശ്‌നം. തുടര്‍ച്ചയായ ഉറക്കമില്ലായ്മ കടുത്ത മാനസിക സമ്മര്‍ദ്ദത്തിനും, ക്രമം തെറ്റിയ ജീവിത ക്രമത്തിനും കാരണമായേക്കാം. എന്നാല്‍ അല്‍പ്പമൊന്നു ശ്രമിച്ചാല്‍ ഒരു പരിധി വരെ ഉറക്കമില്ലായ്മ സ്വയം പരിഹരിക്കാവുന്നതേയുള്ളു എന്നതാണ് സത്യം.
നല്ല ഉറക്കം ലഭിക്കുന്നതിനുള്ള ഭലപ്രദമായ വഴികള്‍
* ഉറങ്ങുന്നതിനും ഉണരുന്നതിനും ഒരു കൃത്യമായ സമയം തിരഞ്ഞെടുക്കുക. അത് പരമാവധി പിന്‍തുടരാന്‍ ശ്രമിക്കുക.
* ഉറങ്ങുന്നതിനു 5 മണിക്കൂര്‍ മുന്‍പ് മുതല്‍, കഴിയുമെങ്കില്‍ രാത്രിയില്‍ ചായ, കാപ്പി, ശീതള പാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക.
* പകലുറക്കം അര മണിക്കൂറില്‍ കൂടരുത്. പൊതുവെ പകലുറക്കം ശരീരം ക്ഷീണിപ്പിക്കും.
* അത്താഴം കഴിച്ച് 2 മണിക്കൂറിനു ശേഷം മാത്രം ഉറങ്ങാന്‍ കിടക്കുക.
* ഉറക്കത്തിനു മുമ്പ് ചെറിയ തോതില്‍ യോഗ ശീലമാക്കുന്നതും നല്ലതാണ്.
https://www.facebook.com/Malayalivartha

























