പൗരത്വ വിവാദം; ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ നാലാമത്തെ; എഫ്‌ഐആര്‍ മതവികാരം വ്രണപ്പെടുത്താനും മതസ്പര്‍ദ വളര്‍ത്താനും ശ്രമിച്ചതിനാണ കേസ്

അസം പൗരത്വ റജിസ്റ്റര്‍ സംബന്ധിച്ച വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിക്കെതിരെ എഫ്‌ഐആര്‍. സംഭവത്തില്‍ മമതയ്ക്കതെിരെ റജിസ്റ്റര്‍ ചെയ്യുന്ന നാലാമത്തെ എഫ്‌ഐആര്‍ ആണിത്. മതവികാരം വ്രണപ്പെടുത്താനും മതസ്പര്‍ദ വളര്‍ത്താനും ശ്രമിച്ചതിനാണ് മമതയ്‌ക്കെതിരെ അസം പൊലീസ് കേസെടുത്തത്.
അസം പൗരത്വ റജിസ്റ്ററില്‍ നിന്ന് 40 ലക്ഷം ആളുകളെ ഒഴിവാക്കികൊണ്ടുള്ള കരട് രേഖ പ്രസിദ്ധീകരിച്ചതു മുതല്‍ വിവിധ പ്രതിപക്ഷ കക്ഷികള്‍ വന്‍ പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ത്തുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു മുന്നില്‍കണ്ട് ബിജെപി ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഗൂഡാലോചന നടത്തുകയാണെന്ന് മമത ബാനര്‍ജി ആരോപിച്ചിരുന്നു.
പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ രാജ്യത്ത് ആഭ്യന്തര കലാപവും രക്തചൊരിച്ചിലുമുണ്ടാകുമെന്നും അവര്‍ പറഞ്ഞു. പൗരത്വ റജിസ്റ്ററില്‍ ഉള്‍പ്പെടുത്താത്തവര്‍ക്കെതിരെ യാതൊരു നപടിയും സ്വീകരിക്കരുതെന്നു സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha

























