ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിനെതിരേ അഴിമതി പ്രധാന പ്രചാരണവിഷയമാക്കാന്‍ കോണ്‍ഗ്രസ്; റഫാല്‍ ഇടപാട് പ്രധാന ആയുധമാക്കാനും നീക്കം

തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരേ അഴിമതി പ്രധാന പ്രചാരണവിഷയമാക്കാന്‍ പ്രതിപക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗത്തില്‍ തീരുമനം. റഫാല്‍ കരാര്‍ , ബാങ്ക് കുംഭകോണങ്ങള്‍ എന്നിവയായിരിക്കും പ്രധാനമായി ഉന്നയിക്കുക. അഴിമതി, കാര്‍ഷികമേഖയിലെ പ്രതിസന്ധി, തൊഴിലില്ലായ്മ, സാമ്പത്തികത്തകര്‍ച്ച, ദേശീയ പൗരത്വരജിസ്റ്റര്‍ എന്നീ അഞ്ച് വിഷയങ്ങളില്‍ സര്‍ക്കാരിനെതിരേ രാജ്യവ്യാപകപ്രക്ഷോഭം നടത്തും. അതേസമയം മറ്റ് പ്രതിപക്ഷപാര്‍ട്ടികളുമായി യോജിച്ചുള്ള സമരപരിപാടികളാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യം അവരുമായി ചര്‍ച്ചചെയ്യും. പ്രവര്‍ത്തകസമിതിയംഗങ്ങള്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് പ്രക്ഷോഭപരിപാടികള്‍ ആസൂത്രണംചെയ്യും. കാര്‍ഷികമേഖലയിലെ പ്രതിസന്ധിക്കെതിരേയുള്ള രാജ്യവ്യാപക പ്രക്ഷോഭത്തിന് 13ന് കര്‍ണാടകയിലെ ബിദറില്‍ തുടക്കം കുറിക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ പ്രധാന തന്ത്രം എന്നത് റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ വാദങ്ങളെ നിരാകരിക്കുക തന്നെയാകും. ഇതിനായുള്ള തെളിവുകളും വിശദാംശങ്ങളും എ.കെ. ആന്റണി പ്രവര്‍ത്തകസമിതിയെ ധരിപ്പിച്ചു.
https://www.facebook.com/Malayalivartha
























