ഞങ്ങളുടെ സൗകര്യം...മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്‌നാടിന്റെ ബല പരീക്ഷണം; ഉപദേശകസമിതിയെ കയറ്റാന്‍ എന്ന വ്യാജേന നാലു വാഹനങ്ങള്‍ ഡാമിന് മുകളില്‍ കയറ്റി

തമിഴ്‌നാട് കേരളത്തെ വട്ടം കറക്കാനുറച്ച്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലം പരിശോധിക്കുന്നതിനായി നാല് ജീപ്പുകള്‍ മുകളില്‍ കയറ്റിയത് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന്റെ ജീപ്പുകളാണ് ഇതെന്നാണ് സൂചന. ജീപ്പുകള്‍ അണക്കെട്ടിന്റെ മധ്യഭാഗത്ത് എത്തിച്ച് ഇവിടെ നിന്നും വാഹനത്തില്‍ കയറ്റിയാണ് സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതിയംഗങ്ങളെ അണക്കെട്ടിന്റെ ചുവട്ടിലുള്ള ഗ്യാലറിയില്‍ എത്തിച്ചത്. അണക്കെട്ട്, ബേബി ഡാം, സ്പില്‍വേ എന്നിവയോടു ചേര്‍ന്നുള്ള മണ്‍തിട്ടകളിലെല്ലാം കരിങ്കല്‍ പാകിയുമാണ് മോഡികൂട്ടിയത്. കേരളത്തിന്റെ അറിവില്ലാതെയാണ് തമിഴ്‌നാടിന്റെ അറ്റകുറ്റ പണികള്‍.
പെയിന്റിങ് ജോലികള്‍ വെള്ളിയാഴ്ചയോടെയാണ് പൂര്‍ത്തീകരിച്ചതെന്നു തൊഴിലാളികള്‍ പറയുന്നു. രാവിലെ 11 ഓടെ മേല്‍നോട്ട, ഉപസമിതി അംഗങ്ങള്‍ തേക്കടി ബോട്ട് ലാന്‍ഡിങ്ങില്‍നിന്നു അണക്കെട്ടിലേക്കു തിരിച്ചു. അണക്കെട്ടും ബേബി ഡാമും സന്ദര്‍ശിച്ച് പരിശോധന നടത്തിയ സംഘം ഗ്യാലറിയില്‍ എത്തിയെങ്കിലും സ്പില്‍വേ സന്ദര്‍ശിക്കാതെയാണ് മടങ്ങിയത്. നേരത്തെ സമാനമായി ജസ്റ്റീസ് ആനന്ദ് ചെയര്‍മാനായിരുന്ന ഉന്നതാധികാര സമിതിയുടെ പരിശോധനാവേളയില്‍ തമിഴ്‌നാട് ഇത്തരത്തില്‍ ശ്രമിച്ചെങ്കിലും സമിതി വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു. അതേസമയം, സമിതിയുടെ സന്ദര്‍ശനത്തിന് മുന്‍പേ ലക്ഷങ്ങള്‍ മുടക്കി തമിഴ്‌നാട് അണക്കെട്ട് മോഡിയാക്കിയിരുന്നു. അണക്കെട്ടിന്റെ ചുവരുകളും ഷെയ്ഡും പെയിന്റടിച്ച് മോടിയാക്കി. ഡാം ചുവരുകളിലെ വിള്ളല്‍ സിമന്റ്ഗ്രൗട്ട് ഉപയോഗിച്ചു മറച്ചു.
https://www.facebook.com/Malayalivartha

























