മാന്‍വേട്ട കേസില്‍ സല്‍മാന്‍ ഖാന് വീണ്ടും തിരിച്ചടി: ഓരോ വിദേശ യാത്രയ്ക്കും അനുമതി വാങ്ങണം: കോടതി

അങ്ങനെ ഊരാന്‍ പറ്റില്ല. മാന്‍വേട്ട കേസില്‍ അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്‍ ഓരോ വിദേശ യാത്രയ്ക്കും അനുമതി വാങ്ങണമെന്ന് ജോധ്പൂര്‍ കോടതി. ശിക്ഷാവിധിയില്‍ നിന്ന് വിദേശ യാത്രകള്‍ക്ക് അനുമതി വാങ്ങുന്നത് ഒഴിവാക്കി നല്‍കണമെന്ന ഖാന്റെ അപേക്ഷ കോടതി തള്ളി.
998 ഒക്ടോബറില്‍ ഹം സാത്ത് സാത്ത് ഹേ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് താരങ്ങള്‍ രാജസ്ഥാനിലെ ജോധ്പൂരില്‍ വെച്ചാണ് സല്‍മാന്‍ ഖാനും അനുയായികളും മാന്‍വേട്ട നടത്തിയത്. കങ്കാണി ഗ്രാമത്തില്‍ രാത്രി വേട്ടയ്ക്കിറങ്ങിയ ഖാനും സംഘവും കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്നായിരുന്നു കേസ്. തുടര്‍ന്ന് അഞ്ച് വര്‍ഷത്തെ തടവിനും പതിനായിരം രൂപ പിഴയടക്കാനും ജോധ്പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിക്കുകയായിരുന്നു. സല്‍മാന്‍ ഖാനൊഴികെ മറ്റുളളവരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
കോടതിയുടെ അനുവാദമില്ലാതെ രാജ്യത്തിന് പുറത്ത് പോകരുതെന്നും ജാമ്യം നല്‍കിയ ഉത്തരവിലുണ്ടായിരുന്നു. തുടര്‍ന്ന് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശത്ത് പോകുമ്പോഴെല്ലാം സല്‍മാന്‍ കോടതിയെ അറിയിച്ചിരുന്നു. സല്‍മാന്‍ ഖാന് വേണ്ടി മഹേഷ് ബോറ എന്നയാളാണ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്.
https://www.facebook.com/Malayalivartha

























