വിഷം കൊടുത്ത് ഭാര്യയെ കൊലപ്പെടുത്തതാനുള്ള ശ്രമം പാളി... മക്കളെ പുറത്തേക്ക് അയച്ച ശേഷം ഭാര്യയുടെ വായിലും മൂക്കിലും കണ്ണിലും പശ ഒട്ടിച്ച് ക്രൂരമായി കൊലപ്പെടുത്തി

വെള്ളിയാഴ്ച മക്കളെ പുറത്തേക്ക് അയച്ചശേഷമാണ് കൃത്യം നടത്തിയത്. മക്കള്‍ വന്നുനോക്കുമ്ബോള്‍ വായിലും മൂക്കിലും കണ്ണിലും പശവച്ച് ഒട്ടിച്ച നിലയില്‍ അനക്കമറ്റ അമ്മയുടെ ജഡമാണ് കണ്ടത്.
പൊട്ടിയ സാധനങ്ങള്‍ ഒട്ടിക്കുന്ന ശക്തമായ പശപുരട്ടി ഒട്ടിച്ച നിലയിലായിരുന്നു ഇവര്‍. നേരത്തേ വിഷം ചേര്‍ത്ത് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതാണ് ഇയാള്‍. മദ്യപാനിയായ ഭര്‍ത്താവ് ഹല്‍ക്കേരാം ഖുശ്വാഹയെ പൊലീസ് തിരയുകയാണ്.
മധ്യപ്രദേശിൽ ഇത്തരമൊരു കൊലപാതക രീതി ആദ്യമായിട്ടല്ല. കുറച്ച് മാസങ്ങൾക്ക് മുൻപും ഇത്തരമൊരു സംഭവം നടന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha

























