ആശുപത്രിയില്‍ കഴിയുന്ന എം.കരുണാനിധിയുടെ ആരോഗ്യ നിലയില്‍ മികച്ച പുരോഗതി

ആശുപത്രിയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയെന്നു സൂചന. കരുണാനിധി രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ ആശുപത്രി വിടുമെന്ന് ഡിഎംകെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദുരൈമുരുഗന്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ചയിലേക്കാള്‍ വലിയ മാറ്റമാണ് കരുണനാധിയുടെ ആരോഗ്യത്തിലുണ്ടായത്. പറയുന്നത് മനസിലാക്കാനും പ്രതികരിക്കാനും അദ്ദേഹത്തിനു കഴിയുന്നുണ്ട്. ആരോഗ്യനില പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
രണ്ടു മൂന്നു ദിവസത്തിനകം അദ്ദേഹം ആശുപത്രിവിടുമെന്നും ദുരൈമുരുഗന്‍ പറഞ്ഞു. കഴിഞ്ഞ മാസം 28 ന് ആണ് കരുണാനിധിയെ ആള്‍വാര്‍പ്പേട്ടിലുള്ള കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ കഴിയുന്ന കരുണാനിധിയെ ഞായറാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് സന്ദര്‍ശിക്കും.
https://www.facebook.com/Malayalivartha
























