എ.ടിഎം. തട്ടിപ്പ് കേസില്‍ രണ്ട് റൊമേനിയക്കാര്‍ ഡല്‍ഹിയില്‍ പിടിയില്‍... 300ഓളം എടിഎമ്മുകളില്‍ ഇവര്‍ തട്ടിപ്പ് നടത്തിയെന്ന് പോലീസ്

എ.ടി.എം തട്ടിപ്പ് കേസില്‍ രണ്ട് റൊമേനിയക്കാര്‍ ഡല്‍ഹിയില്‍ പിടിയിലായി. ഇന്ത്യയിലാകമാനം 300 എ.ടി.എമ്മുകളില്‍ ഇവര്‍ തട്ടിപ്പ് നടത്തിയെന്ന് പൊലീസ് അറിയിച്ചു. ഇതിലൊരാള്‍ കൊല്‍ക്കത്തതയിലെ എ.ടി.എമ്മുകളില്‍ നിന്ന് 20 ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതിയാണെന്ന് കൊല്‍ക്കത്ത ജോയിന്റ് കമീഷണര്‍ പ്രവീണ്‍ ത്രിപാഠി വ്യക്തമാക്കി.
തട്ടിപ്പ് തുക ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇരുവരെയും കൊല്‍ക്കത്ത കോടതിയില്‍ ഹാജരാക്കി ആഗസ്റ്റ് 18 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന എ.ടി.എം തട്ടിപ്പ് സംഘങ്ങളുടെ ഭാഗമാണ് ഇരുവരുമെന്നാണ് പൊലീസ് നിഗമനം.
സ്‌കിമര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് എ.ടി.എമ്മുകളില്‍ തട്ടിപ്പു നടത്തുകയാണ് ഇവരുടെ രീതി.ഇതുവരെ 45 ഡെബിറ്റ് കാര്‍ഡ് ഉടമകളില്‍ നിന്ന് മാത്രമേ പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുള്ളുവെന്ന് പൊലീസ് അറിയിച്ചു. ഏകദേശം 300 പേര്‍ക്കെങ്കിലും തട്ടിപ്പില്‍ പണം നഷ്ടമായിട്ടുണ്ടെന്നാണ് സൂചന.
https://www.facebook.com/Malayalivartha

























