ഇന്ത്യന്‍ നഗരങ്ങളില്‍ ഭീരാക്രമണമുണ്ടാക്കാന്‍ പാകിസ്ഥാന്‍ ഭീകരര്‍ വനിതാ ചാവേറുകളെയിറക്കുന്നു

മഹാരാഷ്‌ട്രാ സര്‍ക്കാരിന്റെ ഈ റിപ്പോര്‍ട്ട് കേട്ടാല്‍ ഇന്ത്യന്‍ ജനത പേടിക്കണം. കാരണം ഭാരതത്തിന്റെ അഭിമാനമായ രാജീവ് ഗാന്ധി വധിക്കപ്പെട്ടത് എല്‍ടിറ്റിയുടെ വനിതാ ചാവേറാക്രമണത്തിലൂടെയാണ്.
ഇന്ത്യയിയിലെ ഭീകരാക്രമണങ്ങള്‍ക്ക് പുതിയ മുഖം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് പാകിസ്ഥാന്‍ ഭീകര സംഘടനകളെന്നാണ് രഹസ്യാന്വേഷണ വിലയിരുത്തല്‍. സ്‌ത്രീകളെ മുന്‍നിര്‍ത്തിയുള്ള ആക്രമണങ്ങള്‍ക്കാണ് അവര്‍ രൂപം നല്‍കുന്നത്. ഇതിനായി പല വയസിലുള്ള സ്‌ത്രീകളെയാണ് ഭീകരര്‍ തെരഞ്ഞെടുക്കുന്നത്. അവര്‍ക്ക് വിദഗ്‌ദ്ധ പരിശീലനം നല്‍കിയതിനുശേഷം ചാവേറുകളാക്കാനാണ് ശ്രമിക്കുന്നത്.
മുംബൈ, പൂന ഉള്‍പ്പെടെയുള്ള നഗരങ്ങളാണ് ഭീകരര്‍ പ്രധാനമായും നോട്ടമിടുന്നത്. ജനുവരി 12നാണ് ഇത്തരത്തിലുള്ള ഒരു രഹസ്യാന്വേഷണ റിപ്പോര്‍ട്ട് മഹാരാഷ്‌ട്രാ സര്‍ക്കാരിന് ലഭിച്ചിരുന്നു. മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി ആര്‍ ആര്‍ പാട്ടീല്‍ നിയമ സഭയില്‍ ഇക്കാര്യം ഉറപ്പിക്കുകയും ചെയ്‌തു.
ഇതിന്റെ അടിസ്ഥാനത്തില്‍ പേലീസ്, സിവിക്, റെയില്‍വേ അധികൃതര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തു.
https://www.facebook.com/Malayalivartha

























