കേരളത്തിന് കൈത്താങ്ങുമായി ഗോവ ; കേരളത്തിന് അഞ്ച് കോടിയുടെ സഹായം

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ഗോവയുടെ അഞ്ച് കോടിയുടെ സഹായം. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറാണ് കേരളത്തിനുള്ള സഹായം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഗോവ സര്‍ക്കാര്‍ അഞ്ച് കോടി രൂപ നല്‍കും. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി സംസ്ഥാനങ്ങൾ കേരളത്തിനു സഹായവുമായി രംഗത്തെത്തിയിരുന്നു.
അതേസമയം പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായ ഹസ്തവുമായി അദാനി ഗ്രൂപ്പും രംഗത്ത് വന്നിട്ടുണ്ട്. പ്രളയ ദുരിതാശ്വാസത്തിനായി അദാനി ഗ്രൂപ്പ് 50 കോടി രൂപ നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് അദാനി ഗ്രൂപ്പ് തുക കൈമാറുന്നത്. കേരളത്തിലെ പ്രളയക്കെടുതിയില്‍ 357 ജീവനുകളാണ് നഷ്ടപ്പെട്ടത്. കേരള സര്‍ക്കാരിന്റെ പ്രാഥമിക കണക്ക് അനുസരിച്ച് 19,512 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha


























