സ്റ്റീല്‍ പ്ലാന്റില്‍ വാതക പൈപ്പ് ലൈനിലുണ്ടായ സ്ഫോടനത്തില്‍ ആറു പേര് കൊല്ലപ്പെട്ടു... 14 പേര്‍ക്ക് പരിക്കേറ്റു
പ്ലാന്റിലെ ചൂളയുടെ ഭാഗത്താണ് സ്ഫോടനമുണ്ടായത്.ഛത്തീസ്ഗഡിലെ ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ വാതക പൈപ്പ് ലൈനിലുണ്ടായ സ്ഫോടനത്തില്‍ ആറു പേര് കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (സെയില്‍) താണ് പ്ലാന്റ്.
പോലീസും അഗ്നിശമന സേനയുമടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. 2017 നവംബറില്‍ ഉത്തര്‍പ്രദേശിലെ ഉച്ഹാറില് നാഷണല്‍ തെര്‍മന്‍ പവര്‍ കോര്‍പറേഷന്റെ (എന്‍ടിപിസി) പ്ലാന്റിലുണ്ടായ സ്ഫോടനത്തില്‍ 43 പേരാണ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha