Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ചാനൽ സര്‍വ്വേ വിജയം പ്രഖ്യാപിച്ചെങ്കിലും കനത്ത തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് രഹസ്യ സർവ്വേ

27 JANUARY 2019 04:59 PM IST
മലയാളി വാര്‍ത്ത

പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കേരളത്തില്‍ 16 സീറ്റ് കിട്ടുമെന്ന് ചില ചാനലുകളുടെ സര്‍വ്വേ പ്രഖ്യാപിച്ചെങ്കിലും കനത്ത തിരിച്ചടിയാകുമെന്ന് പാര്‍ട്ടി തന്നെ അനൗദ്യോഗികമായി നടത്തിയ സര്‍വ്വേ റിപ്പോര്‍ച്ചില്‍ പറയുന്നു. പ്രി ക്യാംപെയിന്‍ അസെസ്‌മെന്റ് എന്ന പേരില്‍ നടത്തിയ സര്‍വേയിലാണ് വലിയ തിരിച്ചടി ഉണ്ടാകുമെന്ന് കണ്ടെത്തിയിരിക്കുന്നത്. പല സീറ്റുകളും നഷ്ടമാകുമെങ്കിലും നാല് മണ്ഡലങ്ങള്‍ ഒഴികെ ഏതൊക്കെ സീറ്റുകളില്‍ ജയിക്കുമെന്ന് വ്യക്തതയുമില്ല. ഇടുക്കി തിരിച്ചുപിടിക്കാനാണ് ഉമ്മന്‍ ചാണ്ടിയെ തിരിച്ചുവിളിക്കണമെന്ന് പലരും മുറവിളി കൂട്ടുന്നത്. താഴേത്തട്ടിലെ പ്രവര്‍ത്തനം മോശമാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇത്തരം സര്‍വ്വേ നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസ് അറിയിച്ചു. 

എം.എം ഹസന്‍ കെ.പി.സി.സി പ്രസിഡന്റായിരുന്ന സമയത്ത് ബൂത്ത് കമ്മിറ്റികള്‍ പുന:സംഘടിപ്പിച്ച് , പാര്‍ട്ടിയുടെ പ്രവര്‍ത്തനം അടിത്തട്ടില്‍ ശക്തമാക്കിയിരുന്നു. പിന്നീട് എല്ലാം ആളൊഴിഞ്ഞ സര്‍ക്കാര്‍ കൂടാരം പോലെയായെന്നും സര്‍വ്വേയില്‍ പറയുന്നു. എറണാകുളം വയനാട് മലപ്പുറം തിരുവനന്തപുരം മണ്ഡലങ്ങളായിരിക്കും വിജയിക്കുക. അഞ്ച് മണ്ഡലങ്ങളില്‍ പരാജയം ഉറപ്പാണെന്നും പറയുന്നു. എന്നാല്‍ ഏറെ വിജയസാധ്യത വിലയിരുത്തുന്ന പത്തനംതിട്ട സീറ്റിനെ കുറിച്ച് വലിയ പ്രതീക്ഷയില്ലെന്നും പറയുന്നു. ഹൈന്ദവ വോട്ടുകള്‍ ബി.ജെ.പിയിലും സി.പി.എമ്മിലും വിഭജിച്ച് പോകുമെന്നും കോണ്‍ഗ്രസിന് അത് തിരിച്ചടിയാകുമെന്നും വിലയിരുത്തുന്നതായി അറിയുന്നു.

യുവതീപ്രവേശനത്തെ അനുകൂലിച്ച് ശശിതരൂര്‍ പാര്‍ലമെന്റില്‍ ശശിതരൂര്‍ പ്രസംഗമൊക്കെ നടത്തിയെങ്കിലും സ്വന്തം മണ്ഡലമായ തിരുവനന്തപുരത്ത് ഭക്തര്‍ക്കൊപ്പം നില്‍ക്കുന്ന യാതൊരു പരിപാടികളിലും പാര്‍ട്ടിയുടെയോ എം.പിയുടെയോ വലിയ സാനിധ്യമുണ്ടായിരുന്നില്ല. അതിനാല്‍ ബി.ജെ.പി നടത്തിയ മുന്നേറ്റം മറികടക്കാന്‍ ആയില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഒമ്പത് മണ്ഡലങ്ങളില്‍ ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും പാര്‍ട്ടി വോട്ടുകള്‍ ബി.ജെ.പിയുടെ പെട്ടിയിലേക്ക് വീഴുമെന്നും സംശയം രേഖപ്പെടുത്തുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം കുറ്റമ്മതാക്കാമെങ്കില്‍ അനിശ്ചിതാവസ്ഥയിലുള്ള സീറ്റുകളില്‍ വിജയം ഉറപ്പിക്കാമെന്നും പറയുന്നു.

അതേസമയം സര്‍വ്വേയിലെ അഭിപ്രായങ്ങളോട് പല നേതാക്കള്‍ക്കും യോജിപ്പില്ല. ദേശീയ ചാനലുകള്‍ നടത്തിയ സര്‍വ്വേയില്‍ പാര്‍ട്ടി വലിയ മുന്നേറ്റം നടത്തുമെന്നാണ് പറയുന്നത്. മാത്രമല്ല ശബരിമല വിഷയത്തിലും മറ്റ് ജനകീയ പ്രശ്‌നങ്ങളിലും അക്രമരഹിത സമരം നടത്തിയത് കോണ്‍ഗ്രസാണ്. ജനങ്ങളെ ദ്രോഹിക്കുന്ന സര്‍ക്കാരിനെതിരെ പലതരത്തിലുള്ള ജനകീയ മുന്നേറ്റങ്ങള്‍ നടത്താന്‍ യു.ഡി.എഫിനായി എന്നും നേതാക്കള്‍ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (1 hour ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (3 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (3 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (3 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (4 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (4 hours ago)

Malayali Vartha Recommends