ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുപിടിക്കാനായി ഹേമമാലിനിയെ കോണ്ട് നൃത്തം ചെയ്യിപ്പിക്കും; കോണ്‍ഗ്രസ്നേതാവ് സജ്ജന്‍ സിംഗിന്റെ പരാമർശം വിവാദത്തിലേക്ക്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുപിടിക്കാനായി രാജ്യമെമ്പാടും ഹേമമാലിനിയെ കോണ്ട് നൃത്തം ചെയ്യിപ്പിക്കുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന വിവാദത്തില്‍. മദ്ധ്യപ്രദേശ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സജ്ജന്‍ സിംഗാണ് വിവാദ പരാമര്‍ശം നടത്തിയത്.
പ്രിയങ്ക ഗാന്ധിയെ പോലെ ബി.ജെ.പിക്ക് സൗന്ദര്യമുള്ള ഒരു നേതാവില്ല. ഹേമാമാലിനിയാണ് അവര്‍ക്ക് ആകെയുള്ളത്. കുറച്ച് വോട്ട് പിടിക്കാനായി രാജ്യത്ത് മുഴുവന്‍ ഹേമാമാലിനിയെ കൊണ്ട് ബി.ജെ.പി നൃത്തം ചെയ്യിപ്പിക്കുമെന്നും സജ്ജന്‍ സിംഗ് പറഞ്ഞു. പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്.
പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ പ്രഖ്യാപനത്തിന് ശേഷം ചില ബി.ജെ.പി നേതാക്കള്‍ ലെെംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. അതിനെ വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം.
ഇത്രയും സൗന്ദര്യമുള്ളയാളായി പ്രിയങ്കയെ സൃഷ്ടിച്ചതിന് ദെെവത്തെ അഭിനന്ദിക്കണം. ആളുകളോടുള്ള സ്നേഹവും ബഹുമാനവുമാണ് പ്രിയങ്കയുടെ സൗന്ദര്യം സൂചിപ്പിക്കുന്നത്. സ്വയം താഴ്ത്തപ്പെടുന്ന വാക്കുകള്‍ ബി.ജെ.പി നേതാക്കള്‍ ഉപയോഗിക്കരുതെന്നും സജ്ജന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























