Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

വീഡിയോകോണ്‍ കമ്പനിക്ക് ഐസിഐസിഐ ബാങ്കില്‍ നിന്ന് നിയമവിരുദ്ധമായി വായ്പ അനുവദിച്ച കേസില്‍ മുന്‍ ബാങ്ക് എംഡി ചന്ദ കൊച്ചാറിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റത്തിനു പിന്നില്‍ വന്‍പുലികള്‍

28 JANUARY 2019 10:01 AM IST
മലയാളി വാര്‍ത്ത

വീഡിയോകോണ്‍ കമ്പനിക്ക് ഐസിഐസിഐ ബാങ്കില്‍ നിന്ന് നിയമവിരുദ്ധമായി വായ്പ അനുവദിച്ച കേസില്‍ മുന്‍ ബാങ്ക് എംഡി ചന്ദ കൊച്ചാറിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത സിബിഐ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയിരിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ സുധാന്‍ഷു ധര്‍മിശ്രയെയാണ് സ്ഥലം മാറ്റിയത്. ബാങ്കിങ് മേഖലയിലെ തട്ടിപ്പുകേസുകള്‍ കൈകാര്യം ചെയ്തിരുന്ന സുധാന്‍ഷുവിനെ റാഞ്ചിയിലേക്കാണ് പറഞ്ഞുവിട്ടിരിക്കുന്നത്. അതേസമയം, പ്രതിയായ ചന്ദ കൊച്ചാറിനെ രക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ കൂട്ടത്തോടെ ഇടപെട്ടത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐയെ ഈ സര്‍ക്കാര്‍ ഇല്ലാതാക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണിതെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം.

ചന്ദ കൊച്ചാറിനെതിരേ കേസെടുത്ത ഉടന്‍തന്നെ ഇതിനെതിരെ ശബ്ദമുയര്‍ത്തിയത് ഇന്ത്യയുടെ ധനകാര്യ മന്ത്രിയായ അരുണ്‍ ജയ്റ്റ്‌ലിയാണെന്നതാണ് കൗതുകകരം. അന്വോഷണാത്മക സാഹസികത എന്നാണ് ജെയ്റ്റ്‌ലി ഇതിനെ വിമര്‍ശിച്ചത്. അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന ജെയ്റ്റ്‌ലി അവിടെക്കിടന്ന് തന്റെ ബ്ലോഗിലൂടെയാണ് അന്വേഷണോദ്യോഗസ്ഥനെ കുറ്റപ്പെടുത്തിയത്. രാജ്യത്തിന്റെ പണം തട്ടിയെടുത്ത ഗുരുതരമായ തട്ടിപ്പുകേസില്‍ ജെയ്റ്റിലി കാണിച്ച അമിതോല്‍സാഹം അദ്ദേഹത്തിന് ഈ വിഷയത്തിലുള്ള നിഗൂഢമായ താല്‍പര്യത്തെയാണ് കാണിക്കുന്നതെന്ന് നിരീക്ഷണമുയര്‍ന്നിരുന്നു. ജെയ്റ്റ്‌ലിയുടെ പ്രസ്താവനയെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ചുമതല വഹിക്കുന്ന മന്ത്രി പീയുഷ് ഗോയല്‍, നിര്‍മ്മലാ സീതാരാമന്‍ എന്നിവരും സിബിഐ ഉദ്യോഗസ്ഥനെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു.

ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വിഡിയോകോണ്‍ ഗ്രൂപ്പ് എംഡി വേണുഗോപാല്‍ ധൂത് എന്നിവര്‍ക്കെതിരെയുള്ള എഫ്‌ഐആറില്‍ ജനുവരി 22നാണ് സുധാന്‍ഷു ഒപ്പിട്ടത്. അന്വേഷണത്തിന്റെ ഭാഗമായി മുംബൈ, ഔറംഗബാദ് എന്നിവിടങ്ങളിലെ വീഡിയോകോണ്‍ ഓഫിസുകള്‍ ഉള്‍പ്പെടെ നാല് സ്ഥലത്ത് സിബിഐ റെയ്ഡ് നടത്തിയിരുന്നു. വീഡിയോകോണ്‍ ഓഫിസുകള്‍ കൂടാതെ ദീപക് കൊച്ചാറിന്റെ ന്യൂപവര്‍ റിന്യൂവബിള്‍സ് ഓഫിസിലും മുംബൈയിലെ നരിമാന്‍ പോയിന്റിലുള്ള സുപ്രീം എനര്‍ജി െ്രെപവറ്റ് ലിമിറ്റഡ് ഓഫിസിലും റെയ്ഡുണ്ടായി. കേസ് റജിസ്റ്റര്‍ ചെയ്തതിനു തൊട്ടുപിന്നാലെയായിരുന്നു റെയ്ഡ്. എന്നാല്‍ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചതുമില്ല. ഇത് റെയ്ഡ് വിവരം ചോര്‍ന്നതുമൂലമാണെന്ന സംശയമുയര്‍ന്നു. ചോര്‍ന്നതിന്റെ ഉത്തരവാദിത്തം സുധാന്‍ഷുവില്‍ ആരോപിച്ചാണ് ഇപ്പോള്‍ അദ്ദേഹത്തെ സ്ഥലം മാറ്റിയിരിക്കുന്നത് എന്നതാണ് കൗതുകകരം. ദേശീയ മാധ്യമങ്ങള്‍ സുധാന്‍ഷുവിന്റെ പേര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

2012 ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. അന്ന് 20 ബാങ്കുകളുടെ കൂട്ടായ്മ 40,000 കോടി രൂപയാണ് വിഡിയോകോണിന് വായ്പയായി നല്‍കിയത്. ഇതില്‍ 3250 കോടി നല്‍കിയത് ഐസിഐസിഐ ബാങ്കാണ്. ഇതിനു തൊട്ടുപിന്നാലെയാണ് ദീപക് കൊച്ചാറിന്റെ 'ന്യൂപവര്‍ റിന്യൂവബിള്‍സ്' എന്ന കമ്പനിയില്‍ വിഡിയോകോണ്‍ ഉടമ വേണുഗോപാല്‍ ധൂത് തന്റെ നിക്ഷേപം വര്‍ദ്ധിപ്പിച്ചത്. ഇത് പ്രത്യുപകാരമായാണെന്ന സംശയമാണ് കേസിലേക്ക് നയിച്ചിരിക്കുന്നത്. സ്വകാര്യ താല്‍പര്യത്തിനു വേണ്ടി നന്ദി കൊച്ചാര്‍ ബാങ്കിന്റെ തീരുമാനത്തെ സ്വാധീനിച്ചെന്ന പരാതിയാണ് ഉയര്‍ന്നിട്ടുള്ളത്. വീഡിയോകോണ്‍ എടുത്ത ആ വായ്പ കിട്ടാക്കടമാകുകയും ചെയ്തു. ഈ ആരോപണം സംബന്ധിച്ച പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡുകള്‍.

വായ്പാ ഇടപാടുമായി ബന്ധപ്പെട്ട് ചന്ദ കൊച്ചാറിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ മുന്‍പ് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍, വിഡിയോകോണിന് വായ്പ നല്‍കിയ 20 ബാങ്കുകളുടെ കൂട്ടായ്മയിലെ ഒരു കക്ഷി മാത്രമാണ് ഐസിഐസിഐ എന്നാണ് ബാങ്കിന്റെ ഔദ്യോഗിക നിലപാട്. വായ്പ നല്‍കാന്‍ തീരുമാനിച്ചതു ചന്ദ കോച്ചറിന്റെ നേതൃത്വത്തിലുള്ള സമിതിയല്ലെന്നും അവര്‍ അവകാശപ്പട്ടു. അതിന്റെ മറവില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നിലച്ചു. എന്നാല്‍ ഓഹരി ഉടമകള്‍ ശബ്ദമുയര്‍ത്തിയതോടെ സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കുവന്‍ ബാങ്ക് നിര്‍ബന്ധിതമായി. ജസ്റ്റിസ് ബി. എന്‍.ശ്രീകൃഷ്ണയെയാണ് ഇതിന് ചുമതലപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ചന്ദ കോച്ചര്‍ ബാങ്ക് സിഇഒ പദവിയില്‍ നിന്ന് അവധിയില്‍ പ്രവേശിച്ചു. പിന്നാട് ഒക്ടോബറില്‍ അവര്‍ സ്ഥാനം രാജിവയ്ക്കുകയും ചെയ്തു.

എന്തായാലും, ചന്ദ കൊച്ചാറിന്റെ കേസ് കൈകാര്യം ചെയ്ത അന്വേഷണ ഉദ്യോഗസ്ഥന്‍ സുധാന്‍ഷു ധര്‍മിശ്രയെ സ്ഥലം മാറ്റിയ നടപടിക്കു പിന്നിലെ കേന്ദ്ര ഇടപെടല്‍ ശക്തമായ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്കു മാത്രമല്ല, സ്വകാര്യബാങ്കുകള്‍ക്കു പോലും മോദി സര്‍ക്കാരിനു കീഴില്‍ നിലനില്‍പ് അസാധ്യമായിരിക്കുന്നു എന്ന ആക്ഷേപമാണ് ഉയരുന്നത്. ജനങ്ങളുടെ പണം ഓഹരി വിപണിയിലിറക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ അത് അഴിമതിക്കിരയാകുന്നതിന് കുട പിടിച്ചു കൊടുക്കുന്ന സമീപനം അരക്ഷിതാവസ്ഥയിലേക്ക് സമ്പദ് രംഗത്തെ നയിക്കുമെന്നും ആക്ഷേപമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (13 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (27 minutes ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (38 minutes ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (55 minutes ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (2 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (2 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends