മെട്രോ സ്റ്റേഷനിലെ എസ്‌കലേറ്ററില്‍ നിന്നും വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

പിഞ്ചുകുഞ്ഞ് എസ്‌കലേറ്ററില്‍ നിന്ന് തെറിച്ച് വീണ് മരിച്ചത് വളരെ നിര്‍ഭാഗ്യകരമാണെന്നും എസ്‌കലേറ്ററില്‍ കുഞ്ഞുങ്ങളുമായി കയറുമ്ബോള്‍ വളരെയധികം ശ്രദ്ധിക്കണമെന്നും കുഞ്ഞ് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി പറഞ്ഞു. മെട്രോ സ്റ്റേഷനിലെ എസ്‌കലേറ്ററില്‍നിന്ന് തെറിച്ച് വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. ശ്രീരാംപുര മെട്രോ സ്റ്റേഷനില്‍ ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു സംഭവം നടന്നത്.
ഹാസിനി എന്നാണ് മരിച്ച കുഞ്ഞിന്റെ പേര്. മെട്രോ സ്റ്റേഷനിലെ എസ്‌കലേറ്ററില്‍ പോകുകയായിരുന്ന മുത്തച്ഛന്റെ കൈയില്‍നിന്നാണ് കുഞ്ഞു ഹാസിനി തെറിച്ച് താഴേക്ക് വീണത്. വീഴ്ച്ചയെ തുടര്‍ന്ന് തലയ്ക്ക് സാരമായി പരിക്കേറ്റ കുഞ്ഞിനെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും ജീവന്‍ രക്ഷിക്കാനായില്ല. എന്തായാലും സംഭവം വളരെ ദുഃഖത്തോടെയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























