കൊടും തണുപ്പില്‍ പരിശീലനം നടത്തുന്ന ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്

സമുദ്രനിരപ്പില്‍ നിന്ന് പതിനൊരായിരം അടി ഉയരത്തില്‍ കൊടും തണുപ്പില്‍ പരിശീലനം നടത്തുന്ന ഇന്‍ഡോ ടിബറ്റന്‍ പൊലീസാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്തെ താരം.
ഉത്തരാഖണ്ഡിലെ ഔലിയില്‍ നിന്നുള്ളതാണ് വിഡിയോദൃശ്യങ്ങള്‍. പാന്റസ് മാത്രം ധരിച്ച് പരിശീലനത്തില്‍ ഏര്‍പ്പെടുന്ന സേനാംഗങ്ങളാണ് വിഡിയോയിലുള്ളത്.
പരിസരത്തുള്ള മരങ്ങളില്‍ മഞ്ഞുപെയ്തു വീണിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
റിപ്പബ്ലിക് ദിനത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് പതിനെട്ടായിരം അടി മുകളില്‍ ഐ ടി ബി പി നടത്തിയ ആഘോഷങ്ങളും കഴിഞ്ഞ ദിവസം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ലഡാക്കില്‍ 30 ഡിഗ്രിയായിരുന്നു അപ്പോഴത്തെ താപനില.
https://www.facebook.com/Malayalivartha

























