Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

കോടതി റിസീവറെ മാനഭംഗക്കേസില്‍ കുടുക്കുമെന്ന് ഭീഷണിമുഴക്കിയ വനിതക്കും ഭര്‍ത്താവിനും 25 ലക്ഷം രൂപ പിഴ; സ്ത്രീസുരക്ഷാ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്ന സ്ത്രീകൾക്കുള്ള മുന്നറിയിപ്പെന്ന് മുംബൈ ഹൈക്കോടതി; പുരുഷന്‍മാര്‍ക്കെതിരെ വ്യാജ പരാതി നല്‍കുന്ന സ്ത്രീകള്‍ സൂക്ഷിക്കുക

29 JANUARY 2019 01:50 PM IST
എം.എസ്. സനില്‍കുമാര്‍

കോടതിയുടെ നിര്‍ദ്ദേശപ്രകാരം ക്രമക്കേടുകള്‍ കണ്ടെത്താന്‍ ഔഷധ ഫാക്ടറിയില്‍ പരിശോധനയ്‌ക്കെത്തിയ കോടതി റിസീവറെയും പരാതിക്കാരനെതിയും മാനഭംഗക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ ദമ്പതികള്‍ക്ക് 25 ലക്ഷം രൂപ പിഴ വിധിച്ച് മുംബൈ ഹൈക്കോടതി.

'സ്ത്രീസുരക്ഷക്കുവേണ്ടിയുള്ള നിയമങ്ങളെ ദുരുപയോഗം ചെയ്യുകയും തങ്ങളുടെ പുരുഷ എതിര്‍കക്ഷികള്‍ക്കെതിരെ ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ഇത്തരം നടപടി സ്വീകരിച്ചില്ലെങ്കില്‍ പൊതുസമൂഹത്തിന് തെറ്റായ സന്ദേശമായിരിക്കും നല്‍കുക. ആയതിനാല്‍ തന്നെ ഒരുവിധ കാരുണ്യവും നിയമം ദുരുപയോഗം ചെയ്യുന്നവര്‍ അര്‍ഹിക്കുന്നില്ല' വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് എസ്.ജെ. കത്താവല്ല പറഞ്ഞു. പരിശോധനക്കായി നിയോഗിക്കപ്പെട്ട കോടതി റിസീവര്‍ക്കെതിരെയും പരാതിക്കാരനെതിരെയും മാനഭംഗ പരാതി നല്‍കുമെന്ന് കേസിൽ പ്രതിയായ വനിത ഭീഷണിപ്പെടുത്തിയതായി കോടതി കണ്ടെത്തി.

ഫീല്‍ഗുഡ് ഇന്ത്യ, നരേന്ദ്ര മാര്‍ക്കറ്റിങ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ മുംബൈയിലെ സപറ്റ് ആന്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന ഔഷധ നിര്‍മ്മാണ കമ്പനി നല്‍കിയ പരാതിയുടെ വാദം കേള്‍ക്കുന്നിനിടെയാണ് നാടകീയ രംഗങ്ങള്‍. സാപറ്റ് കമ്പനിയുടെ ലോഗോയോട് സാമ്യമുള്ള രീതിയില്‍ ഫീല്‍ ഇന്ത്യ കമ്പനി കഫ്‌സിറപ്പുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നുവെന്നും ഇത് പകര്‍പ്പവകാശ നിയമത്തിന്റെ ലംഘനമാണെന്നും കാട്ടിയായിരുന്നു കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

പരാതിയെത്തുടര്‍ന്ന് 2018 ഡിസംബര്‍ 18ന് പ്രത്യേക റിസീവറെ കോടതി നിയോഗിക്കുകയും പ്രതിയുടെ കമ്പനിയില്‍ പരിശോധന നടത്താന്‍ നിയോഗിക്കുകയായിരുന്നു. പകര്‍പ്പവകാശ ലംഘനം കണ്ടെത്തിയാല്‍ പ്രോഡക്റ്റുകള്‍ പിടിച്ചെടുക്കാനും ആവശ്യമെങ്കില്‍ പോലീസിന്റെ സഹായം ആവശ്യപ്പെടാമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ പരിശോധനക്കെത്തിയ കോടതി സംഘത്തെയും പരാതിക്കാരനെയും ഫീല്‍ ഗുഡ് ഇന്ത്യ നടത്തിപ്പുകാരായ നേഹ ഗാന്ധിര്‍, ഭര്‍ത്താവ് പുനിത് ഗാന്ധിര്‍ എന്നിവര്‍ ചേര്‍ന്ന് തടയുകയും സ്ഥാപനത്തില്‍ പ്രവേശനം നിഷേധിക്കുകയുമായിരുന്നു. കോടതിവിധി ലംഘിച്ച് ഫാക്ടറിയില്‍ നിന്ന് ഔഷധങ്ങള്‍ കടത്താന്‍ ശ്രമിച്ചത് റെക്കോര്‍ഡ് ചെയ്ത കോടതി റിസീവറെ സ്ഥാപന ഉടമ നേഹ ഗാന്ധിര്‍ മാനഭംഗക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. റിസീവര്‍ തന്നെ മാനഭംഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന് പരാതി കൊടുക്കുമെന്ന് ഇവര്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ റിസീവര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതി വിഷയത്തില്‍ ഇടപെട്ടത്.
കോടതിയില്‍ നിന്നുള്ളവരാണ് വന്നതെന്ന് അറിഞ്ഞിരുന്നില്ല എന്നും അതിനാലാണ് അവർക്കെതിരെ പ്രതികരിച്ചതെന്നും പുറത്താക്കിയതെന്നുമായിരുന്നു പ്രതികളുടെ വാദം. 'കോടതി റിസീവര്‍ക്കെതിരെയും പരാതിക്കാരനെതിരെയും വ്യാജ മാനഭംഗ ആരോപണം ഉന്നയിച്ചതിലൂടെ സ്ത്രീ സംരക്ഷണത്തിനുവേണ്ടിയുള്ള ഏറ്റവും ശക്തമായ നിയമത്തെ എതിരാളികള്‍ക്കെതിരെ ഉപയോഗിക്കാനുള്ള ഏറ്റവും എളുപ്പമുള്ള ആയുധമാക്കി മാറ്റുകയാണ് പ്രതികള്‍ ചെയ്തിരിക്കുന്നത്' കോടതി പറഞ്ഞു. തുടര്‍ന്നാണ് 25 ലക്ഷം രൂപ പിഴ ഈടാക്കാന്‍ കോടതി വിധിച്ചത്. അഞ്ചുലക്ഷം രൂപ പരാതിക്കാരനും 20 ലക്ഷം രൂപ റ്റാറ്റാ മെമ്മോറിയല്‍ ആശുപത്രിയിലേക്കുമായി പിഴത്തുക നല്‍കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (1 hour ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (3 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (3 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (3 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (4 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (4 hours ago)

Malayali Vartha Recommends