ഝാര്‍ബണ്ഡില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു, ഒരാളെ പരിക്കുകളോടെ പിടികൂടി

ഝാര്‍ഖണ്ഡിലെ പടിഞ്ഞാറന്‍ സിങ്ഭും ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു. ഒരാളെ പരിക്കുകളോടെ സുരക്ഷ സേന പിടികൂടി. ഇന്ന് പുലര്‍ച്ചെ സി.ആര്‍.പി.എഫും കോബ്ര ബറ്റാലിയനും ഝാര്‍ഖണ്ഡ് പൊലീസും സംയുക്തമായി നക്‌സല്‍ ഏരിയയില്‍ നടത്തിയ തെരച്ചിലിനിടയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
ഒളിയിടത്തില്‍ നിന്നും സേനാംഗങ്ങള്‍ക്കെതിരെ വെടിയുതിര്‍ത്ത മാവോയിസ്റ്റ് സംഘത്തെ സൈന്യം വളയുകയായിരുന്നു. വെടിവെപ്പില്‍ അഞ്ചുപേരെ വധിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ നിന്നും രണ്ട് എ.കെ 47 തോക്കുകള്‍, രണ്ട് പിസ്റ്റലുകള്‍, 303 റൈഫിള്‍, വെടികോപ്പുകള്‍ എന്നിവ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. സിങ്ഭും ഏരിയയില്‍ സേന സംയുക്തമായി തെരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha

























